---
title: "'വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചത്'; വൈകാരിക കുറിപ്പുമായി എം കെ സ്റ്റാലിൻ"
english_title: "MK Stalin issues emotional note after defeat in Tamil Nadu assembly elections"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357329/mk-stalin-issues-emotional-note-after-defeat-in-tamil-nadu-assembly-elections"
published_at: "2026-05-04T22:10:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8cc5dcfe08_stalin.jpg"
keywords: []
---

# 'വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചത്'; വൈകാരിക കുറിപ്പുമായി എം കെ സ്റ്റാലിൻ

> **Lead Summary:** **ചെന്നൈ: **തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ.

## Article Content

**ചെന്നൈ: **തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ.

തനിക്ക്‌ വോട്ട് ചെയ്തവർക്ക് വേണ്ടി മാത്രമല്ല, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് ഭരിച്ചതെന്ന് എം കെ സ്റ്റാലിൻ കുറിപ്പിൽ പറയുന്നു. മനസാക്ഷിയോട് നീതി പുലർത്തി.

എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു. ഭരണനേട്ടങ്ങൾ മാത്രം പറഞ്ഞാണ് വോട്ട് തേടിയത്. രാഷ്ട്രീയ ജീവിതത്തിൽ മഹത്തായ ജയങ്ങൾ കണ്ടു, തോൽവികൾ അറിഞ്ഞു. ജയപരാജയങ്ങൾ അല്ല, നയവും പ്രത്യയശാസ്ത്രവും ആണ് പ്രധാനമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പിൽ വിജയികൾക്ക് അഭിനന്ദനം അറിയിച്ച് എം കെ സ്റ്റാലിൻ. ഡിഎംകെയുടെ യാത്ര തുടരുമെന്നും സ്റ്റാലിൻ കുറിപ്പിൽ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357329/mk-stalin-issues-emotional-note-after-defeat-in-tamil-nadu-assembly-elections)