---
title: "'വിജയ്‌യെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുൽ ഗാന്ധി'; യുവാക്കളുടെ ശബ്ദം അവഗണിക്കാനാവില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്"
english_title: "Lok Sabha Opposition Leader Rahul Gandhi congratulates TVK"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357328/lok-sabha-opposition-leader-rahul-gandhi-congratulates-tvk"
published_at: "2026-05-04T22:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8cab476a11_vira.jpg"
keywords: []
---

# 'വിജയ്‌യെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് രാഹുൽ ഗാന്ധി'; യുവാക്കളുടെ ശബ്ദം അവഗണിക്കാനാവില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റ്

> **Lead Summary:** **ചെന്നൈ: **തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിജയ്‌യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്.

## Article Content

**ചെന്നൈ: **തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ തേരോട്ടം നടത്തിയ ടിവികെയെ അഭിനന്ദിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിജയ്‌യെ ഫോണിൽ വിളിച്ചാണ് രാഹുൽ ഗാന്ധി അഭിനന്ദനം അറിയിച്ചത്.

ടിവികെയുടെ മികച്ച പ്രകടനത്തിൽ രാഹുൽ വിജയ്‌യെ അഭിനന്ദിച്ചു. ടി.വി.കെയുടെ മിന്നും വിജയത്തിൽ വിജയിയെ അഭിനന്ദിച്ച രാഹുൽ ഗാന്ധി, ഈ ജനവിധി യുവാക്കളുടെ ഉയരുന്ന ശബ്ദമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അത് അവഗണിക്കാൻ കഴിയില്ലെന്നും ഫേസ്ബുക്കിൽ കുറിച്ചു.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുന്നതിനും സേവിക്കുന്നതിനും കോൺഗ്രസ് പാർട്ടി തുടർന്നും പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി തന്റെ പോസ്റ്റിൽ വ്യക്തമാക്കി.

കോണ്‍ഗ്രസ്-ടിവികെ സഖ്യ ചര്‍ച്ച അഭ്യൂഹങ്ങള്‍ക്കിടെയാണ് ഫോണ്‍ സംഭാഷണം. മമത ബാനര്‍ജിയെയും എം കെ സ്റ്റാലിനെയും രാഹുല്‍ ഫോണില്‍ ബന്ധപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357328/lok-sabha-opposition-leader-rahul-gandhi-congratulates-tvk)