---
title: "ജനപ്രിയതയിൽ വിട്ടുവീഴ്ചയില്ല; ഷാജി കോടങ്കണ്ടത്തിനെ പിന്നിലാക്കി രാജൻ വീണ്ടും നിയമസഭയിലേക്ക്"
english_title: "CPI candidate K. Rajan wins from Thrissur Ollur constituency"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357315/cpi-candidate-k-rajan-wins-from-thrissur-ollur-constituency"
published_at: "2026-05-04T20:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8b89eb5156_rajan.jpg"
keywords: []
---

# ജനപ്രിയതയിൽ വിട്ടുവീഴ്ചയില്ല; ഷാജി കോടങ്കണ്ടത്തിനെ പിന്നിലാക്കി രാജൻ വീണ്ടും നിയമസഭയിലേക്ക്

> **Lead Summary:** **തൃശൂർ: **തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ സിപിഐ സ്ഥാനാർഥി കെ. രാജൻ. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജൻ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തിനെ പരാജയപ്പെടുത്തിയത്.

## Article Content

**തൃശൂർ: **തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ സിപിഐ സ്ഥാനാർഥി കെ. രാജൻ. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജൻ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തിനെ പരാജയപ്പെടുത്തിയത്.

രാജൻ 69703 വോട്ട് നേടിയപ്പോൾ 60819 വോട്ട് യുഡിഎഫ് സ്ഥാനാർഥി നേടി. എൻഡിഎ സ്ഥാനാർഥി ബിജോയ് തോമസ് 19737 വോട്ട് നേടി. ഒല്ലൂരിൽ അടുപ്പിച്ച് രണ്ട് ടേം എംഎൽഎയായിരുന്നു കെ. രാജൻ.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 21,506 വോട്ടിന്‍റെ ഭൂരിപക്ഷവുമായി വിജയിച്ച കെ. രാജൻ രണ്ടാം പിണറായി സർക്കാരിലെ റവന്യൂ വകുപ്പ് മന്ത്രിയായി.

റവന്യൂ മന്ത്രി എന്ന നിലയിലുള്ള മികച്ച പ്രകടനമാണ് രാജനെ വീണ്ടും സ്ഥാനാര്‍ഥിയാക്കാന്‍ ഇടതുപക്ഷത്തിനെ പ്രേരിപ്പിച്ചത്.

2016-ലെ തെര‍ഞ്ഞെടുപ്പില്‍ 71,666 വോട്ടുകള്‍ നേടിയ കെ.രാജൻ 2021-ൽ 4,991 വോട്ടുകള്‍ വർധിപ്പിച്ചത് ജനകീയതയ്ക്ക് തെളിവായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357315/cpi-candidate-k-rajan-wins-from-thrissur-ollur-constituency)