---
title: "കഴുത്ത് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് വിജയ് തോൽക്കുമെന്ന പ്രചാരണത്തിൽ "
english_title: "Young man attempts suicide by cutting his throat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357312/young-man-attempts-suicide-by-cutting-his-throat"
published_at: "2026-05-04T19:49:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8aae56df65_vijay.jpg"
keywords: []
---

# കഴുത്ത് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം; ജീവനൊടുക്കാൻ ശ്രമിച്ചത് വിജയ് തോൽക്കുമെന്ന പ്രചാരണത്തിൽ 

> **Lead Summary:** **ചെന്നൈ: **തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. 

## Article Content

**ചെന്നൈ: **തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തമിഴ്‌നാട്ടില്‍ തോല്‍ക്കുമെന്ന പ്രചാരണത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്. 

കൃഷ്ണഗിരി സ്വദേശി മഹേന്ദ്രനാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇയാള്‍ വര്‍ഷങ്ങളായി വിജയ് ആരാധകനാണ്.

കൃഷ്ണഗിരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് മഹേന്ദ്രന്‍. എക്‌സിറ്റ് പോളിലെ ഡിഎംകെ മുന്നേറ്റത്തില്‍ മഹേന്ദ്രന്‍ വളരെയേറെ ദു:ഖിതനായിരുന്നുവെന്നാണ് വിവരം.

***(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല . സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357312/young-man-attempts-suicide-by-cutting-his-throat)