---
title: "വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു"
english_title: "Gun explodes during victory celebration in Paravur; Congress worker's finger chopped off"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357309/gun-explodes-during-victory-celebration-in-paravur-congress-workers-finger-chopped-off"
published_at: "2026-05-04T19:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8a40a0d16d_fire.jpg"
keywords: []
---

# വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

> **Lead Summary:** **കൊച്ചി: **വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു. പറവൂര്‍ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്.

## Article Content

**കൊച്ചി: **വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു. പറവൂര്‍ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്.

ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357309/gun-explodes-during-victory-celebration-in-paravur-congress-workers-finger-chopped-off)