---
title: "പെരുമ്പാവൂരിൽ യുഡിഎഫ് തരംഗം; മനോജ് മൂത്തേടന് 28,434 വോട്ടുകളുടെ വൻ ഭൂരിപക്ഷം"
english_title: "UDF wave in Perumbavoor; Manoj Moothedan gets a huge majority of 28,434 votes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357263/udf-wave-in-perumbavoor-manoj-moothedan-gets-a-huge-majority-of-28434-votes"
published_at: "2026-05-04T14:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f866b36f4cc_DRFGDTH.jpg"
keywords: []
---

# പെരുമ്പാവൂരിൽ യുഡിഎഫ് തരംഗം; മനോജ് മൂത്തേടന് 28,434 വോട്ടുകളുടെ വൻ ഭൂരിപക്ഷം

> **Lead Summary:** പെരുമ്പാവൂർ : **[**2026 നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ 28,434 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയം സ്വന്തമാക്കിയത്. എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കിയാണ് മനോജ് മൂത്തേടന്റെ ഈ കുതിപ്പ്.

## Article Content

പെരുമ്പാവൂർ : **[**2026 നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ നിയോജക മണ്ഡലം യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥി മനോജ് മൂത്തേടൻ 28,434 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിനാണ് വിജയം സ്വന്തമാക്കിയത്. എൽഡിഎഫ് കോട്ടകളിൽ വിള്ളലുണ്ടാക്കിയാണ് മനോജ് മൂത്തേടന്റെ ഈ കുതിപ്പ്.

മനോജ് മൂത്തേടൻ (യുഡിഎഫ്): 75,088 വോട്ടുകൾ

ബേസിൽ പോൾ (എൽഡിഎഫ്): 46,654 വോട്ടുകൾ

ജിബി പതിക്കൽ (എൻഡിഎ): 22,497 വോട്ടുകൾ

2021-ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ അഡ്വ. എൽദോസ് കുന്നപ്പിള്ളി കേവലം 2,899 വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്. എന്നാൽ ഇത്തവണ ഭൂരിപക്ഷം പതിൻമടങ്ങ് വർദ്ധിപ്പിക്കാൻ യുഡിഎഫിന് സാധിച്ചു. പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ മറ്റ് ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് വ്യക്തമായ മേധാവിത്വം പുലർത്തി.

കഴിഞ്ഞ പത്തുവർഷമായി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എൽദോസ് കുന്നപ്പിള്ളിക്കെതിരെ 2022-ൽ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങൾ ഈ തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എൽദോസിന് പകരം മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കാനുള്ള കോൺഗ്രസ് തീരുമാനം വോട്ടർമാർക്കിടയിൽ പ്രതിഫലിച്ചതായാണ് ഫലം സൂചിപ്പിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർത്ഥി ബേസിൽ പോളിനും എൻഡിഎ സ്ഥാനാർത്ഥി ജിബി പതിക്കലിനും മനോജ് മൂത്തേടന്റെ മുന്നേറ്റത്തെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357263/udf-wave-in-perumbavoor-manoj-moothedan-gets-a-huge-majority-of-28434-votes)