---
title: "'ചന്ദ്രശേഖരന്റെ ചോര  സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്ന് അന്നേ പറഞ്ഞതാണ്, ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും' - കെ.കെ. രമ"
english_title: "Assembly election results, T.P. Poetic justice for Chandrasekharan's martyrdom, KKRama."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357252/assembly-election-results-tp-poetic-justice-for-chandrasekharans-martyrdom-kkrama-NEW"
published_at: "2026-05-04T14:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f85acfa8602_KKRAMA.jpg"
keywords: []
---

# 'ചന്ദ്രശേഖരന്റെ ചോര  സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്ന് അന്നേ പറഞ്ഞതാണ്, ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും' - കെ.കെ. രമ

> **Lead Summary:** **വടകര : **നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തുന്നതിനിടെ, ഈ വിജയത്തെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള കാവ്യനീതിയായി വിശേഷിപ്പിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം ഓർമ്മദിനത്തിൽ തന്നെ ഇത്തരമൊരു ജനവിധി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെ.കെ. രമ .

## Article Content

**വടകര : **നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല മുന്നേറ്റം നടത്തുന്നതിനിടെ, ഈ വിജയത്തെ ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിനുള്ള കാവ്യനീതിയായി വിശേഷിപ്പിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം ഓർമ്മദിനത്തിൽ തന്നെ ഇത്തരമൊരു ജനവിധി വന്നത് ചരിത്രപരമായ നിയോഗമാണെന്ന് കെ.കെ. രമ .

> "ഇതൊരു ചരിത്രമാണ്, ഇന്നത്തെ ദിവസം മെയ് 4, ടി.പിയുടെ പതിനാലാം രക്തസാക്ഷി ദിനമാണ്. യാദൃശ്ചികമെന്നു തോന്നാമെങ്കിലും ഒരു വലിയ കാവ്യനീതിയായി . ഈ ദിനം തന്നെ ജനവിധി വന്നുചേർന്നു. ചന്ദ്രശേഖരൻ ഇന്ന് സന്തോഷിക്കുന്നുണ്ടാകും, അദ്ദേഹം ഈ കാഴ്ച കാണുന്നുണ്ടെന്നും രമ പറഞ്ഞു .

പിണറായിസത്തിന്, കേരളത്തിലെ അധികാര രാഷ്ട്രീയത്തിന്, എതിർ ശബ്ദങ്ങളെ കൊന്നൊടുക്കുന്നതിനെതിരെ കൂടി ജനം വിധിയെഴുതിയിരിക്കുകയാണ് . ചന്ദ്രശേഖരന്റെ ചോര സിപിഎമ്മിന്റെ കുഴിമാടം വരെയെത്തുമെന്നത് ഞങ്ങൾ അന്നേ പറഞ്ഞതാണ് .

വോട്ടെടുപ്പ് ദിവസം മുതൽ തന്നെ ജനങ്ങൾക്കിടയിൽ വലിയൊരു മാറ്റം ദൃശ്യമായിരുന്നു. പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആളുകൾ അതിരാവിലെ മുതൽ കാത്തുനിൽക്കുകയായിരുന്നു. ആ ജനവിരുദ്ധ വികാരമാണ് ഇപ്പോൾ ഫലമായി പുറത്തുവരുന്നത്. ഈ വിജയത്തിനായി അഹോരാത്രം പരിശ്രമിച്ച പ്രവർത്തകർക്കും തന്നോടൊപ്പം നിന്ന ഓരോ വോട്ടർമാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357252/assembly-election-results-tp-poetic-justice-for-chandrasekharans-martyrdom-kkrama-NEW)