---
title: "ഒഡിഷയിൽ വിവാഹസംഘം സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി; കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം"
english_title: "Truck hits car carrying wedding party in Odisha; five people including children die in tragic accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357235/truck-hits-car-carrying-wedding-party-in-odisha-five-people-including-children-die-in-tragic-accident"
published_at: "2026-05-04T13:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8507d3c2bf_five_people_including_children_die_in_tragic_accident.jpg"
keywords: []
---

# ഒഡിഷയിൽ വിവാഹസംഘം സഞ്ചരിച്ച കാറിലേക്ക് ട്രക്ക് ഇടിച്ചുകയറി; കുട്ടികളടക്കം അഞ്ചുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ജാജ്പൂർ ജെനാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബരാഡ ചാക്കിന് സമീപം ഡെയ്റ്ററി-പരദീപ് എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.

## Article Content

ഭുവനേശ്വർ: ഒഡിഷയിലെ ജാജ്പൂരിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ജാജ്പൂർ ജെനാപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബരാഡ ചാക്കിന് സമീപം ഡെയ്റ്ററി-പരദീപ് എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.

വിവാഹസംഘം സഞ്ചരിച്ചിരുന്ന കാറിന് പിന്നിലേക്ക് ട്രക്ക് ഇടിച്ചുകയറിയായിരുന്നു. കാർ ട്രക്കിനടിയിൽ കുടുങ്ങി 5 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആകെ 12 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. കിയോഞ്ജറിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം പുരുഷോത്തംപൂർ-സഞ്ജയ നഗർ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ.

പരിക്കേറ്റവരെ ആദ്യം പ്രാദേശിക ഹെൽത്ത് സെന്ററുകളിലും (ധർമ്മശാല, ബഡാചന), പിന്നീട് നില വഷളായതിനെ തുടർന്ന് കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തിന് ശേഷം നിർത്താതെ പോയ ട്രക്കിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ജെനാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357235/truck-hits-car-carrying-wedding-party-in-odisha-five-people-including-children-die-in-tragic-accident)