---
title: "വസന്തത്തിന് തിരിച്ചടി...: അഭിജിത്തിൻ്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്; എട്ടാം റൗണ്ടിൽ ഭൂരിപക്ഷം 9,070"
english_title: "Abhijith's majority reaches 10,000; majority 9,070 in the eighth round"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357225/abhijiths-majority-reaches-10000-majority-9070-in-the-eighth-round"
published_at: "2026-05-04T12:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8426f22ed4_km.jpg"
keywords: []
---

# വസന്തത്തിന് തിരിച്ചടി...: അഭിജിത്തിൻ്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക്; എട്ടാം റൗണ്ടിൽ ഭൂരിപക്ഷം 9,070

> **Lead Summary:** **നാദാപുരം: ** ആവേശകരമായ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാദാപുരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നു. എട്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ=ലീഡ് പതിനായിരത്തോടടുപ്പിച്ച് വിജയക്കുതിപ്പ് തുടരുകയാണ് .

## Article Content

**നാദാപുരം: ** ആവേശകരമായ വോട്ടെണ്ണൽ പുരോഗമിക്കുന്ന നാദാപുരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.എം അഭിജിത്ത് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നു. എട്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ=ലീഡ് പതിനായിരത്തോടടുപ്പിച്ച് വിജയക്കുതിപ്പ് തുടരുകയാണ് .

നിലവിലെ കണക്കുകൾ പ്രകാരം 9,070 വോട്ടുകളുടെ ഭൂരിപക്ഷമാണ് അഭിജിത്തിനുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി 43,532 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന് 34,462 വോട്ടുകളാണ് ലഭിച്ചത്.

എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻചന്ദ്രൻ 4,590 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. ആകെ 19 റൗണ്ടുകളുള്ള മണ്ഡലത്തിൽ പകുതിയോളം റൗണ്ടുകൾ പിന്നിടുമ്പോൾ ലഭിക്കുന്ന ഈ വലിയ ഭൂരിപക്ഷം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. ആദ്യ റൗണ്ടുകളിൽ നേരിയ ലീഡ് മാത്രമുണ്ടായിരുന്ന മണ്ഡലത്തിൽ, വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അഭിജിത്ത് നില കുതിച്ചുയരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357225/abhijiths-majority-reaches-10000-majority-9070-in-the-eighth-round)