---
title: "ധര്‍മടത്ത് ലീഡെടുത്ത് പിണറായി വിജയന്‍; മുന്നിലെത്തുന്നത് ആറു റൗണ്ടുകള്‍ക്ക് ശേഷം"
english_title: "kerala election results 2026 pinarayi vijayan trailing dharmadom"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357223/kerala-election-results-2026-pinarayi-vijayan-trailing-dharmadom"
published_at: "2026-05-04T12:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8436277c3c_pinarayi.jpg"
keywords: []
---

# ധര്‍മടത്ത് ലീഡെടുത്ത് പിണറായി വിജയന്‍; മുന്നിലെത്തുന്നത് ആറു റൗണ്ടുകള്‍ക്ക് ശേഷം

> **Lead Summary:** കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് പ്രതികരിച്ചിരുന്നു.

## Article Content

കണ്ണൂര്‍: ധര്‍മ്മടത്ത് ഇവിഎം എണ്ണി തുടങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന് ലീഡ്. ഏഴ് റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ 1536 വോട്ടിന്‍റെ ലീഡാണ് പിണറായി വിജയനുള്ളത്. 38281 വോട്ട് പിണറായി വിജയന് ലഭിച്ചപ്പോൾ 36745 വോട്ടാണ് ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ അബ്‍ദുൾ റഷീദിന് നേടാനായത്. നേരത്തെ, പിണറായിയുടെ വീടിരിക്കുന്ന പഞ്ചായത്തിൽ പോലും ലീഡില്ലെന്നും അബ്‍ദുൾ റഷീദ് പ്രതികരിച്ചിരുന്നു.

പിണറായി വിജയനെ വിറപ്പിച്ചാണ് തുടക്കം മുതൽ അബ്ദുൾ റഷീദിന്റെ മുന്നേറ്റം. ജനങ്ങളോട് ഞാൻ രണ്ട് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്. നിങ്ങളോട് കടക്ക് പുറത്ത് എന്ന് ഞാൻ പറയില്ല, നിങ്ങളൊരു ചോദ്യം ചോദിച്ചാൽ വീട്ടിൽ പോയി ചോദിക്കാൻ പറയില്ല. പകരം നിങ്ങളുടെ വീട്ടിൽ വന്ന് ആ ചോദ്യത്തിനുത്തരം നൽകാൻ ഞാൻ ബാധ്യസ്ഥനാണ് എന്ന രീതിയിലുള്ള ജനപ്രതിനിധിയായി ഞാൻ കൂടെ നിൽക്കും. പിണറായി പഞ്ചായത്തിൽ പോലും ലീഡ് നേടാൻ പിണറായിക്ക് സാധിച്ചിട്ടില്ലെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോള്‍ മുതല്‍ പിണറായി വിജയന്‍ പിന്നിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടുകളിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357223/kerala-election-results-2026-pinarayi-vijayan-trailing-dharmadom)