---
title: "അറ്റ്‌ലാന്റിക് സമുദ്രത്തിൽ ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ഭീതി; മൂന്ന് മരണം, അതീവ ജാഗ്രത"
english_title: "Hanta virus scare on cruise ship in the Atlantic Ocean; Three deaths, high alert"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357215/hanta-virus-scare-on-cruise-ship-in-the-atlantic-ocean-three-deaths-high-alert"
published_at: "2026-05-04T11:48:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f83a8987845_Three_deaths,_high_alert.jpg"
keywords: []
---

# അറ്റ്‌ലാന്റിക് സമുദ്രത്തിൽ ക്രൂസ് കപ്പലിൽ ഹാന്റാ വൈറസ് ഭീതി; മൂന്ന് മരണം, അതീവ ജാഗ്രത

> **Lead Summary:** കേപ് ടൗൺ: അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്നുപേർ മരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ക്രൂസ് കപ്പലിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

## Article Content

കേപ് ടൗൺ: അപൂർവമായ ഹാന്റാ വൈറസ് ബാധിച്ച് മൂന്നുപേർ മരിച്ചു. അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ക്രൂസ് കപ്പലിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

മരിച്ചവരിൽ വയോധികരായ ദമ്പതികളും ഉൾപ്പെടുന്നു. നിലവിൽ കപ്പലിലുള്ള മൂന്നുപേർക്ക് കൂടി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ദക്ഷിണാഫ്രിക്കൻ ആരോഗ്യ വകുപ്പും സംഭവത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി.

പരിശോധന തുടരുകയാണെന്നും ഒരാൾക്ക് വൈറസ് സ്ഥിരീകരിച്ചതായും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. രോഗബാധ സംശയിക്കുന്ന ഒരാൾ ദക്ഷിണാഫ്രിക്കയിലെ ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലാണ്. മറ്റുള്ള രണ്ടുപേരെയും ഉടൻ കപ്പലിൽനിന്ന് ആശുപത്രിയിലേക്ക് മാറ്റുമെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.

ഡച്ച് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഇപ്പോൾ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്ത് കേപ് വെർഡെയ്ക്കു സമീപം നങ്കൂരമിട്ടിരിക്കുകയാണ്. ആരെയും കപ്പലിൽനിന്ന് പുറത്തേക്ക് ഇറക്കിയിട്ടില്ല. പ്രാദേശിക പൊലീസ് അടക്കമുള്ള അധികാരികൾ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. രോഗബാധയേറ്റവരിൽ രണ്ട് പേർ കപ്പൽ ജീവനക്കാരാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357215/hanta-virus-scare-on-cruise-ship-in-the-atlantic-ocean-three-deaths-high-alert)