---
title: " കേരളം കൈപിടിച്ചു .....?  'പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു രാഹുൽ മാങ്കൂട്ടത്തിൽ"
english_title: "Counting of votes for the assembly elections RahulMangkoottathil attacks Chief Minister "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357211/counting-of-votes-for-the-assembly-elections-rahulmangkoottathil-attacks-chief-minister-"
published_at: "2026-05-04T11:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8374283bab_cm.jpg"
keywords: []
---

#  കേരളം കൈപിടിച്ചു .....?  'പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ'; മുഖ്യമന്ത്രിയെ കടന്നാക്രമിച്ചു രാഹുൽ മാങ്കൂട്ടത്തിൽ

> **Lead Summary:** **കണ്ണൂർ : **നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിലായെന്ന വാർത്തകൾക്ക് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

## Article Content

**കണ്ണൂർ : **നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിലായെന്ന വാർത്തകൾക്ക് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

‘വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല, ഇറങ്ങി പോ വിജയ…..’ എന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

കോന്നി തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ, ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട്, ‘അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’ എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് രാഹുലിന്റെ കുറിപ്പ്. ‘സിഎമ്മേ ഒരു ചോദ്യം...’ എന്ന് പറഞ്ഞ ആളോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം സംസ്ഥാനത്ത് യുഡിഎഫ് വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പ്രതികരണവുമായി വി.ടി ബല്‍റാം. ഇത് തിരിച്ചുവരവാണെന്നും ജനങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വിടി ബല്‍റാം പ്രതികരിച്ചു.

തൃത്താല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ എംബിരാജേഷിനെതിരെ ലീഡെടുത്തതിന് പിന്നാലെയാണ് ബല്‍റാമിന്റെ പ്രതികരണം. തൃത്താലയില്‍ രണ്ടായിരത്തിലേറെ വോട്ടുകള്‍ക്കാണ് വിടിബല്‍റാം മുന്നേറുന്നത്.

കേരളം മൊത്തമെടുത്താല്‍ യുഡിഎഫ് മുന്നേറുന്ന സീറ്റുകളുടെ എണ്ണം 100 ലേക്ക് അടുക്കുയാണ്. എല്‍.ഡി.എഫ് 40നടുത്ത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയനടക്കം എല്‍ഡിഎഫിന്റെ മന്ത്രിമാരുള്‍പ്പടെ പിന്നിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357211/counting-of-votes-for-the-assembly-elections-rahulmangkoottathil-attacks-chief-minister-)