---
title: "സ്റ്റാലിന്റെ ചിത്രങ്ങൾ നശിപ്പിച്ചു, കൊടിമരങ്ങൾ പിഴുതെറിഞ്ഞു; ഡി.എം.കെ ആസ്ഥാനത്ത് പ്രവർത്തകരുടെ രോഷപ്രകടനം"
english_title: "Stalin's pictures vandalized, flagpoles uprooted; Workers protest at DMK headquarters"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357209/stalins-pictures-vandalized-flagpoles-uprooted-workers-protest-at-dmk-headquarters"
published_at: "2026-05-04T11:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8358cb1a94_Workers_protest_at_DMK_headquarters.jpg"
keywords: []
---

# സ്റ്റാലിന്റെ ചിത്രങ്ങൾ നശിപ്പിച്ചു, കൊടിമരങ്ങൾ പിഴുതെറിഞ്ഞു; ഡി.എം.കെ ആസ്ഥാനത്ത് പ്രവർത്തകരുടെ രോഷപ്രകടനം

> **Lead Summary:** ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെ അപ്രസക്തമാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റം നടത്തുന്നു. ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.

## Article Content

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ഡി.എം.കെയെ അപ്രസക്തമാക്കി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം വൻ മുന്നേറ്റം നടത്തുന്നു. ഡി.എം.കെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് നാടകീയ രംഗങ്ങളാണ് അരങ്ങേറുന്നത്.

തിരിച്ചടി നേരിട്ടതോടെ പ്രകോപിതരായ ഡി.എം.കെ പ്രവർത്തകർ പാർട്ടി ഓഫീസിന് മുന്നിലെ ബാനറുകളും കൊടിമരങ്ങളും പിഴുതെറിഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ പ്രവർത്തകർ തന്നെ നശിപ്പിക്കുന്ന കാഴ്ചയാണ് ചെന്നൈയിൽ കണ്ടത്.

എന്നാൽ, വൈകാരികമായുണ്ടായ രോഷ പ്രകടനമായിരുന്നു ഇതെന്നും തങ്ങൾ തന്നെ ഇവ തിരികെ സ്ഥാപിക്കുമെന്നും പിന്നീട് ചില പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. പല പ്രവർത്തകരും കാമറകൾക്ക് മുന്നിൽ പൊട്ടിക്കരയുന്ന കാഴ്ചയും ദൃശ്യമായിരുന്നു. ഡി.എം.കെയെ വിജയ്‌യുടെ പുതിയ പാർട്ടി മറികടന്നത് അണികൾക്ക് ഇതുവരെയും വിശ്വസിക്കാനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357209/stalins-pictures-vandalized-flagpoles-uprooted-workers-protest-at-dmk-headquarters)