---
title: "താനൂർ അതിന്റെ ആത്മാവ് വീണ്ടെടുത്തു; ചരിത്ര ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്ന് പി.കെ. നവാസ്"
english_title: "Tanur has regained its soul; moving towards historic majority, says PK Nawaz"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357194/tanur-has-regained-its-soul-moving-towards-historic-majority-says-pk-nawaz"
published_at: "2026-05-04T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f82d7147666_wsefdrwsedf.jpg"
keywords: []
---

# താനൂർ അതിന്റെ ആത്മാവ് വീണ്ടെടുത്തു; ചരിത്ര ഭൂരിപക്ഷത്തിലേക്ക് നീങ്ങുമെന്ന് പി.കെ. നവാസ്

> **Lead Summary:**  മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കെ, യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. താനൂർ അതിന്റെ ആത്മാവ് വീണ്ടെടുത്തെന്നും ചരിത്ര ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും നവാസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.

## Article Content

 മലപ്പുറം: താനൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കെ, യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. താനൂർ അതിന്റെ ആത്മാവ് വീണ്ടെടുത്തെന്നും ചരിത്ര ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണെന്നും നവാസ് തന്റെ കുറിപ്പിൽ വ്യക്തമാക്കി.

 താനൂരിൽ ചരിത്രപരമായ ഭൂരിപക്ഷം ലഭിക്കുമെന്നും കഴിഞ്ഞ 10 വർഷത്തെ 'ഇരുണ്ട ദിനങ്ങൾക്ക്' അന്ത്യമായെന്നും പി.കെ. നവാസ് കുറിച്ചു. നിലവിൽ 6,366 വോട്ടുകൾക്ക് മുന്നിലാണ് അദ്ദേഹം. സി.എച്ച്. മുഹമ്മദ് കോയ മുതൽ ഈ പ്രസ്ഥാനം വളർത്തിയ മണ്ണിൽ ജനങ്ങളുടെ ഇച്ഛാശക്തി വിജയിച്ചിരിക്കുകയാണ്. ഇരുളിനെ ഭേദിച്ച് വരുന്ന വിജയത്തിന്റെ വെളിച്ചമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

താനൂരിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിക്കും. ഓരോ വോട്ടറുടെയും വിശ്വാസവും സ്നേഹവുമാണ് തന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച പാണക്കാട് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എന്നിവരടക്കമുള്ള നേതാക്കൾക്കും യുഡിഎഫ് പ്രവർത്തകർക്കും നവാസ് നന്ദി രേഖപ്പെടുത്തി. പത്തുവർഷമായി എൽഡിഎഫ് കൈവശം വെച്ചിരുന്ന താനൂർ മണ്ഡലത്തിൽ പി.കെ. നവാസിന്റെ മുന്നേറ്റം യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357194/tanur-has-regained-its-soul-moving-towards-historic-majority-says-pk-nawaz)