---
title: "ഐഎഎസ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി 1.89 കോടി കവർന്നു; ഭക്തിഗാനം ഉച്ചത്തിൽ വെച്ച് ക്രൂരത, പ്രതികൾ പിടിയിൽ"
english_title: "IAS Academy Director kidnapped and robbed of Rs 1.89 crore; Devotional songs played loudly, brutality, accused arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357192/ias-academy-director-kidnapped-and-robbed-of-rs-189-crore-devotional-songs-played-loudly-brutality-accused-arrested"
published_at: "2026-05-04T10:44:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f82bd5ec52e_re5ytery.jpg"
keywords: []
---

# ഐഎഎസ് അക്കാദമി ഡയറക്ടറെ തട്ടിക്കൊണ്ടുപോയി 1.89 കോടി കവർന്നു; ഭക്തിഗാനം ഉച്ചത്തിൽ വെച്ച് ക്രൂരത, പ്രതികൾ പിടിയിൽ

> **Lead Summary:** ഭോപ്പാൽ: **[** ഡൽഹിയിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമിയുടെ ഡയറക്ടറെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു. സംഭവത്തിൽ അക്കാദമിയുടെ ഭോപ്പാൽ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ഭോപ്പാൽ: **[** ഡൽഹിയിലെ പ്രമുഖ കോച്ചിംഗ് സ്ഥാപനമായ ശുഭ്ര രഞ്ജൻ ഐഎഎസ് അക്കാദമിയുടെ ഡയറക്ടറെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി 1.89 കോടി രൂപ കവർന്നു. സംഭവത്തിൽ അക്കാദമിയുടെ ഭോപ്പാൽ ഫ്രാഞ്ചൈസി നടത്തിയിരുന്ന പ്രിയങ്ക് ശർമ്മയടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥാപനം വിപുലീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനെന്ന പേരിൽ പ്രിയങ്ക് ശർമ്മ ഡയറക്ടർ ശുഭ്രയെ ഭോപ്പാലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.ഹോട്ടലിൽ നിന്ന് വാടക ഫ്ലാറ്റിലെത്തിച്ച ശുഭ്രയെയും കൂടെയുള്ളവരെയും ആയുധധാരികളായ സംഘം നാല് മണിക്കൂറോളം തടങ്കലിൽ വെച്ചു. കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ പ്രതികൾ ഫ്ലാറ്റിൽ ഉച്ചത്തിൽ ഭക്തിഗാനങ്ങൾ വെച്ചിരുന്നു.

 തോക്കിൻമുനയിൽ നിർത്തി 1.89 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ഓൺലൈനായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു. പരാതിപ്പെട്ടാൽ കൂടെയുള്ളവരെ അപായപ്പെടുത്തുമെന്ന് വ്യാജ വീഡിയോകൾ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പണം കൈമാറിയ ശേഷം വിട്ടയക്കപ്പെട്ട ശുഭ്രയും സംഘവും പോലീസിൽ പരാതി നൽകി. പിടിയിലാകുമെന്ന് ഉറപ്പായതോടെ സൂത്രധാരൻ പ്രിയങ്ക് ശർമ്മ അസുഖം അഭിനയിച്ച് ഭോപ്പാൽ എയിംസ് ആശുപത്രിയിലെ ഐസിയുവിൽ അഡ്മിറ്റായി.

എന്നാൽ ഡോക്ടർമാരുടെ സഹായത്തോടെ പരിശോധന നടത്തിയ പൊലീസ് ഇയാളുടെ നാടകം പൊളിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പൊലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകൾ ഉടൻ തന്നെ മരവിപ്പിക്കാൻ സാധിച്ചു. കവർന്ന മുഴുവൻ തുകയും തിരിച്ചുപിടിച്ചതായും ഉടൻ തന്നെ ഉടമയ്ക്ക് കൈമാറുമെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357192/ias-academy-director-kidnapped-and-robbed-of-rs-189-crore-devotional-songs-played-loudly-brutality-accused-arrested)