---
title: "സ്റ്റാലിനും എടപ്പാടിക്കും വെല്ലുവിളി; തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി വിജയിന്റെ ടിവികെ, 92 സീറ്റുകളിൽ ലീഡ് "
english_title: "TVK leads in 92 seats in Tamil politics"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357190/tvk-leads-in-92-seats-in-tamil-politics"
published_at: "2026-05-04T10:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f82999d1872_9.jpg"
keywords: []
---

# സ്റ്റാലിനും എടപ്പാടിക്കും വെല്ലുവിളി; തമിഴ് രാഷ്ട്രീയത്തിൽ പുതിയ ചരിത്രമെഴുതി വിജയിന്റെ ടിവികെ, 92 സീറ്റുകളിൽ ലീഡ് 

> **Lead Summary:** **ചെന്നൈ: [ **തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറുകളിൽ തന്നെ അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ).

## Article Content

**ചെന്നൈ: [ **തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച ആദ്യമണിക്കൂറുകളിൽ തന്നെ അമ്പരപ്പിക്കുന്ന മുന്നേറ്റവുമായി നടൻ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ).

രാഷ്ട്രീയ കേരളവും തമിഴകവും ഒരുപോലെ ഉറ്റുനോക്കിയ മത്സരത്തിൽ, നിലവിലെ ഭരണകക്ഷിയായ ഡിഎംകെയെയും പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെയെയും പിന്നിലാക്കിയാണ് ടിവികെ കുതിക്കുന്നത്.

ആദ്യഘട്ട സൂചനകൾ പ്രകാരം ആകെയുള്ള 234 മണ്ഡലങ്ങളിൽ 92 ഇടത്ത് വിജയിന്റെ സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു. എഐഎഡിഎംകെ സഖ്യം 69 സീറ്റുകളിലും ഭരണകക്ഷിയായ ഡിഎംകെ സഖ്യം 52 സീറ്റുകളിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

തിരുച്ചിറപ്പള്ളി (ഈസ്റ്റ്), പെരമ്പൂർ എന്നീ രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടുന്ന വിജയ്, തിരുച്ചിറപ്പള്ളിയിൽ വ്യക്തമായ ലീഡ് നിലനിർത്തുന്നുണ്ട്. അതേസമയം, പ്രമുഖ നേതാക്കളായ എം.കെ. സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിലും, എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിലും മുന്നേറ്റം തുടരുന്നു.

ഏപ്രിൽ 23-ന് നടന്ന വോട്ടെടുപ്പിൽ രേഖപ്പെടുത്തിയ 81.5 ശതമാനം എന്ന ഉയർന്ന പോളിങ് ശതമാനം മാറ്റത്തിന്റെ സൂചനയാണെന്ന വിലയിരുത്തലുകളെ ശരിവെക്കുന്ന ഫലങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകളിൽ തമിഴകത്തിന്റെ 'ദളപതി' വിള്ളൽ വീഴ്ത്തുമോ എന്നാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357190/tvk-leads-in-92-seats-in-tamil-politics)