---
title: "ചിറ്റൂരിൽ എൽഡിഎഫിന് അപരൻ 'വില്ലൻ'; വോട്ടെണ്ണലിൽ ആശങ്ക കൂട്ടി ചിഹ്നങ്ങളിലെ സാമ്യം"
english_title: "Similarity in symbols adds to concerns during vote counting in Chittoor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357183/similarity-in-symbols-adds-to-concerns-during-vote-counting-in-chittoor"
published_at: "2026-05-04T10:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f82764ac48c_8.jpg"
keywords: []
---

# ചിറ്റൂരിൽ എൽഡിഎഫിന് അപരൻ 'വില്ലൻ'; വോട്ടെണ്ണലിൽ ആശങ്ക കൂട്ടി ചിഹ്നങ്ങളിലെ സാമ്യം

> **Lead Summary:** **പാലക്കാട്: [**ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി അപരൻ സ്ഥാനാർത്ഥിയുടെ മുന്നേറ്റം. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുകദാസ് 282 വോട്ടുകൾക്ക് മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.

## Article Content

**പാലക്കാട്: [**ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ എൽഡിഎഫ് ക്യാമ്പിനെ പ്രതിസന്ധിയിലാക്കി അപരൻ സ്ഥാനാർത്ഥിയുടെ മുന്നേറ്റം. രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി വി. മുരുകദാസ് 282 വോട്ടുകൾക്ക് മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്.

എന്നാൽ ഇതേസമയം മുരുകദാസിന്റെ അപരൻ 1155 വോട്ടുകൾ നേടിയതാണ് ഇടത് മുന്നണിയെ ആശങ്കയിലാഴ്ത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നമായ 'മോതിരവും' അപരന്റെ ചിഹ്നമായ 'മാലയും' തമ്മിലുള്ള സാമ്യം വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ചിഹ്നത്തിലുണ്ടായ ഈ അവ്യക്തത വോട്ടുചോർച്ചയ്ക്ക് കാരണമായെന്ന് എൽഡിഎഫ് കേന്ദ്രങ്ങൾ കണക്കുകൂട്ടുന്നു. പരമ്പരാഗതമായി ജനതാദളും (ജെ.ഡി.എസ്) കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ചിറ്റൂരിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് പ്രകടമാകുന്നത്.

കഴിഞ്ഞ രണ്ട് തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് പകരം മുരുകദാസിനെയാണ് എൽഡിഎഫ് ഇത്തവണ കളത്തിലിറക്കിയത്. യുഡിഎഫിനായി സുമേഷ് അച്യുതനും എൻഡിഎയ്ക്കായി പ്രണേഷ് രാജേന്ദ്രനും ജനവിധി തേടുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കോൺഗ്രസിനും ജെ.ഡി.എസിനും ഇടയിൽ മാറിമറിയുന്ന മണ്ഡലത്തിൽ, അപരൻ പിടിക്കുന്ന വോട്ടുകൾ വിജയപരാജയങ്ങളെ നിർണ്ണയിക്കുമോ എന്ന പരിഭ്രാന്തിയിലാണ് രാഷ്ട്രീയ പാർട്ടികൾ.

അവസാന അഞ്ച് തെരഞ്ഞെടുപ്പുകളിലും നേരിയ ഭൂരിപക്ഷത്തിന് ജയപരാജയങ്ങൾ തീരുമാനിക്കപ്പെട്ട ചരിത്രമുള്ളതിനാൽ ഓരോ വോട്ടും ഇവിടെ നിർണ്ണായകമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357183/similarity-in-symbols-adds-to-concerns-during-vote-counting-in-chittoor)