---
title: "ഐപിഎല്ലിൽ 'ഗേൾഫ്രണ്ട് കൾച്ചറിന്' കടുപിടുത്തം; പുതിയ നിയന്ത്രണങ്ങളുമായി ബിസിസിഐ"
english_title: "'Girlfriend Culture' to be cracked down on in IPL; BCCI issues new restrictions"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357180/girlfriend-culture-to-be-cracked-down-on-in-ipl-bcci-issues-new-restrictions"
published_at: "2026-05-04T10:18:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8256e92090_rtyre.jpg"
keywords: []
---

# ഐപിഎല്ലിൽ 'ഗേൾഫ്രണ്ട് കൾച്ചറിന്' കടുപിടുത്തം; പുതിയ നിയന്ത്രണങ്ങളുമായി ബിസിസിഐ

> **Lead Summary:** മുംബൈ: **[**ഐപിഎൽ താരങ്ങളുടെ വ്യക്തിജീവിതത്തിലും ടീം അച്ചടക്കത്തിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബിസിസിഐ ഒരുങ്ങുന്നു. താരങ്ങൾ പങ്കാളികൾക്കൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

## Article Content

മുംബൈ: **[**ഐപിഎൽ താരങ്ങളുടെ വ്യക്തിജീവിതത്തിലും ടീം അച്ചടക്കത്തിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ബിസിസിഐ ഒരുങ്ങുന്നു. താരങ്ങൾ പങ്കാളികൾക്കൊപ്പം പരസ്യമായി പ്രത്യക്ഷപ്പെടുന്നതും ടീം ബസുകളിലും ഹോട്ടലുകളിലും അവരെ ഒപ്പം താമസിപ്പിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് ഈ നീക്കം.

താരങ്ങളുടെ പങ്കാളികളിൽ പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്. ഇവരിലൂടെ ടീമിനുള്ളിലെ രഹസ്യവിവരങ്ങൾ പുറത്തുപോകുന്നത് കളിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് അഴിമതി വിരുദ്ധ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

 ചില താരങ്ങളുടെ പങ്കാളികൾ മുൻപ് ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ലീഗിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.  ഔദ്യോഗിക അനുമതിയില്ലാതെ പങ്കാളികൾ ടീം ഹോട്ടലുകളിൽ താമസിക്കുന്നതായും അവർക്കായി ടീം ബസുകൾ കാത്തുനിൽക്കുന്ന സാഹചര്യമുണ്ടായതായും ബിസിസിഐ അന്വേഷണത്തിൽ കണ്ടെത്തി.

വിഷയത്തിൽ അടിയന്തരമായി പുതിയ മാർഗരേഖ പുറത്തിറക്കാനാണ് ബിസിസിഐയുടെ തീരുമാനം. താരങ്ങളുടെ ശ്രദ്ധ പൂർണ്ണമായും കളിയിൽ ഉറപ്പാക്കാനും ലീഗിന്റെ അന്തസ്സ് നിലനിർത്താനുമാണ് ഈ നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357180/girlfriend-culture-to-be-cracked-down-on-in-ipl-bcci-issues-new-restrictions)