---
title: "  അഭിജിത്ത് തൂക്കുമോ? നാദാപുരത്ത് രണ്ടാം റൗണ്ടിൽ യുഡിഎഫിന് ലീഡ്"
english_title: "UDF leads in second round in Nadapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357178/udf-leads-in-second-round-in-nadapuram-new"
published_at: "2026-05-04T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f8249f7558e_udf.jpg"
keywords: []
---

#   അഭിജിത്ത് തൂക്കുമോ? നാദാപുരത്ത് രണ്ടാം റൗണ്ടിൽ യുഡിഎഫിന് ലീഡ്

> **Lead Summary:** ** നാദാപുരം : **നാദാപുരത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണലിൻ യുഡിഎഫ് മുന്നിൽ . 55 വോട്ടിൻ്റെ ലീഡ്. യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത് 5643 വോട്ട് നേടി. എൽ ഡി എഫ് സ്ഥാനാർഥി അഡ്വക്കറ്റ് പി വസന്തം 4205 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 523 വോട്ട് നേടി.

## Article Content

** നാദാപുരം : **നാദാപുരത്ത് രണ്ടാം റൗണ്ട് വോട്ടെണ്ണലിൻ യുഡിഎഫ് മുന്നിൽ . 55 വോട്ടിൻ്റെ ലീഡ്. യുഡിഎഫ് സ്ഥാനാർത്ഥി കെ എം അഭിജിത്ത് 5643 വോട്ട് നേടി. എൽ ഡി എഫ് സ്ഥാനാർഥി അഡ്വക്കറ്റ് പി വസന്തം 4205 വോട്ടുമായി തൊട്ടുപിന്നിലുണ്ട്. എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ 523 വോട്ട് നേടി.

അതേസമയം അര നൂറ്റാണ്ടുകാലത്തെ ഇടതുപക്ഷ കുത്തക മണ്ഡലമായ നാദാപുരം മാറുമെന്നതിന് വ്യക്തമായ സൂചന . ആദ്യ റൗണ്ടായ 14 ബൂത്തുകൾ എണ്ണി തീർന്നപ്പോൾ 1393 വോട്ടിന്റെ ലീഡ് എൽ ഡി എഫ് സ്ഥാനാർഥി പി വസന്തത്തിന് ലഭിച്ചിട്ടുണ്ടെങ്കിലും യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന് തന്നെയാണ് വിജയ സാധ്യത.

1600 ൽ പരം വോട്ടുകളാണ് എൽ ഡി എഫ് പ്രതീക്ഷിച്ചത് . ഇടതുപക്ഷ ശക്തികേന്ദ്രമായ എടച്ചേരിയിലെ 14 ബൂത്തുകൾ എണ്ണി പൂർത്തിയായപ്പോഴാണ് ഈ തകർച്ച എൽ ഡി എഫിന് ഉണ്ടായിട്ടുള്ളത് . ന്യൂനപക്ഷ ഏകീകരണം യു ഡി എഫിന് അനുകൂലമായി ഉണ്ടായാൽ അഭിജത്തിന്റെ വിജയ സാധ്യത ഉറപ്പാണ്. അഭിജിത്ത് 10000 ത്തോളം വോട്ടിന് വിജയിക്കും .

അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് സൂചിപ്പിച്ച് ആദ്യ ഘട്ട ഫല സൂചനകൾ. പക്ഷെ ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്നിലാണ്. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടിൽ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 ഓളം സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 ഓളം സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ ബിജെപി മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357178/udf-leads-in-second-round-in-nadapuram-new)