---
title: "ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; ഭവാനിപ്പൂരിൽ മമത ബാനർജി പിന്നിൽ"
english_title: "BJP makes progress in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357176/bjp-makes-progress-in-bengal"
published_at: "2026-05-04T10:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f822ba23f0d_6.jpg"
keywords: []
---

# ബംഗാളിൽ ബിജെപിക്ക് മുന്നേറ്റം; ഭവാനിപ്പൂരിൽ മമത ബാനർജി പിന്നിൽ

> **Lead Summary:** **കൊൽക്കത്ത: [ **രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു.

## Article Content

**കൊൽക്കത്ത: [ **രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബിജെപി മുന്നേറുന്നു.

ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ 124 സീറ്റുകളിൽ ബിജെപിയും 110 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും ലീഡ് ചെയ്യുന്നുണ്ട്. ഇടത് പാർട്ടികളും കോൺഗ്രസും ഓരോ സീറ്റുകളിൽ മാത്രമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്.

സംസ്ഥാനത്ത് ബിജെപിയും തൃണമൂലും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും ദൃശ്യമാകുന്നത്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന ഭവാനിപ്പൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി മമത ബാനർജി നിലവിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.

ബിജെപി സ്ഥാനാർത്ഥിയായ സുവേന്ദു അധികാരിയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 293 സീറ്റുകളുള്ള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകളാണ് വേണ്ടത്. എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായ സാഹചര്യം പ്രവചിച്ചിരുന്നതിന് പിന്നാലെ വോട്ടെണ്ണൽ ആദ്യഘട്ടത്തിലെ ഈ മുന്നേറ്റം ദേശീയതലത്തിൽ ബിജെപിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

നിലവിൽ 245 സീറ്റുകളിലെ ഫലസൂചനകളാണ് ലഭ്യമായിട്ടുള്ളത്. വരും മണിക്കൂറുകളിൽ ചിത്രം കൂടുതൽ വ്യക്തമാകുന്നതോടെ ബംഗാളിൽ ആര് അധികാരത്തിലെത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357176/bjp-makes-progress-in-bengal)