---
title: "പ്രതിപക്ഷ നേതാവ് പിന്നിൽ; പറവൂരിൽ വി.ഡി. സതീശനെ ഞെട്ടിച്ച് ആദ്യ റൗണ്ട് ഫലം"
english_title: "Opposition leader V.D. Satheesan trailing in the first round"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357173/opposition-leader-vd-satheesan-trailing-in-the-first-round"
published_at: "2026-05-04T10:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f821cb239a2_vd.jpg"
keywords: []
---

# പ്രതിപക്ഷ നേതാവ് പിന്നിൽ; പറവൂരിൽ വി.ഡി. സതീശനെ ഞെട്ടിച്ച് ആദ്യ റൗണ്ട് ഫലം

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് സൂചിപ്പിച്ച് ആദ്യ ഘട്ട ഫല സൂചനകൾ. പക്ഷെ ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്നിലാണ്. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടിൽ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് സൂചിപ്പിച്ച് ആദ്യ ഘട്ട ഫല സൂചനകൾ. പക്ഷെ ആദ്യ റൗണ്ടിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പിന്നിലാണ്. പേരാവൂരിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും പിന്നിലാണ്. ആദ്യ റൗണ്ടിൽ 23 വോട്ടിന്റെ ലീഡ് സിപിഎം സ്ഥാനാർഥി കെ.കെ.ശൈലജ നേടിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ അനുസരിച്ച് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 70 ഓളം സീറ്റുകളിൽ യുഡിഎഫ് മുന്നിലാണ്. 40 ഓളം സീറ്റുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ ബിജെപി മൂന്നിടത്താണ് ലീഡ് ചെയ്യുന്നത്. പാലക്കാട്, കോഴിക്കോട് സൗത്ത്, നേമം എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് ലീഡുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357173/opposition-leader-vd-satheesan-trailing-in-the-first-round)