---
title: "പിണറായിയെ ഞെട്ടിച്ച് ചെമ്പിലോട്; ധർമ്മടത്ത് യുഡിഎഫ് മുന്നേറ്റം"
english_title: "UDF candidate Abdul Rasheed leads by 733 votes in Dharmadam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357163/udf-candidate-abdul-rasheed-leads-by-733-votes-in-dharmadat"
published_at: "2026-05-04T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81c60a90fc_pv.jpg"
keywords: []
---

# പിണറായിയെ ഞെട്ടിച്ച് ചെമ്പിലോട്; ധർമ്മടത്ത് യുഡിഎഫ് മുന്നേറ്റം

> **Lead Summary:** **കണ്ണൂര്‍: **നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ.

## Article Content

**കണ്ണൂര്‍: **നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിൽ.

733 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്.

ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്.

2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്. 2021 ല്‍ ഇത് 95522 ആക്കി ഉയര്‍ത്തിയിരുന്നു. 2011 ലും 2016 ലും മമ്പറം ദിവാകരനായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

2021ല്‍ സി രഘുനാഥായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഇത്തവണ യുവ സാന്നിധ്യമായ വി പി അബ്‌ദു‍ല്‍ റഷീദിനെയാണ് കോണ്‍ഗ്രസ് പോരാട്ടത്തിനായി ധര്‍മ്മടത്ത് ഇറക്കിയത്. കെ രഞ്ജിത്താണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357163/udf-candidate-abdul-rasheed-leads-by-733-votes-in-dharmadat)