---
title: "സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ കെട്ട് മാറി എത്തിയത് കൽപ്പറ്റയിൽ; പരാതിയുമായി യു ഡി എഫ് "
english_title: "A bundle of postal votes from Sultan Bathery has been transferred to Kalpetta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357161/a-bundle-of-postal-votes-from-sultan-bathery-has-been-transferred-to-kalpetta"
published_at: "2026-05-04T09:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81b44bfc10_postel.jpg"
keywords: []
---

# സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ കെട്ട് മാറി എത്തിയത് കൽപ്പറ്റയിൽ; പരാതിയുമായി യു ഡി എഫ് 

> **Lead Summary:** **സുൽത്താൻ ബത്തേരി: **വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ ഒരു കെട്ട് കൽപ്പറ്റയിൽ മാറി എത്തി. 50 ഓളം പോസ്റ്റൽ വോട്ടാണ് ഇതിലുള്ളത്. ഇതോടെ പോസ്റ്റൽവോട്ട് എണ്ണുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്.

## Article Content

**സുൽത്താൻ ബത്തേരി: **വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ സുൽത്താൻ ബത്തേരിയിലെ പോസ്റ്റൽ വോട്ടിന്‍റെ ഒരു കെട്ട് കൽപ്പറ്റയിൽ മാറി എത്തി. 50 ഓളം പോസ്റ്റൽ വോട്ടാണ് ഇതിലുള്ളത്. ഇതോടെ പോസ്റ്റൽവോട്ട് എണ്ണുന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരിക്കുകയാണ്.

സംഭവത്തെ തുടർന്ന് യുഡിഎഫ് പരാതി അറിയിച്ചു. കളമശ്ശേരി മണ്ഡലത്തിന്‍റെ സ്ട്രോങ്ങ് റൂമിന്‍റെ താക്കോൽ കാണാതായെന്നൊരു സംഭവം കൂടി ഇന്ന് രാവിലെ ഉണ്ടായിരുന്നു. പൂട്ട് പൊളിച്ചാണ് ഉദ്യോഗസ്ഥർ അകത്തു കയറിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357161/a-bundle-of-postal-votes-from-sultan-bathery-has-been-transferred-to-kalpetta)