---
title: "ചരിത്രത്തിലാദ്യം; ബംഗാളിൽ പോസ്റ്റൽ വോട്ടുകൾ അവസാനം എണ്ണും: അട്ടിമറി ആരോപണവുമായി മമത ബാനർജി"
english_title: "Postal votes to be counted last in Bengal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357160/postal-votes-to-be-counted-last-in-bengal"
published_at: "2026-05-04T09:30:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f819f428040_4.jpg"
keywords: []
---

# ചരിത്രത്തിലാദ്യം; ബംഗാളിൽ പോസ്റ്റൽ വോട്ടുകൾ അവസാനം എണ്ണും: അട്ടിമറി ആരോപണവുമായി മമത ബാനർജി

> **Lead Summary:** **കൊല്‍ക്കത്ത: [**പശ്ചിമബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞതിനുശേഷം മാത്രം പോസ്റ്റൽ വോട്ടുകൾ പരിഗണിക്കാൻ തീരുമാനം.

## Article Content

**കൊല്‍ക്കത്ത: [**പശ്ചിമബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഇവിഎമ്മുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞതിനുശേഷം മാത്രം പോസ്റ്റൽ വോട്ടുകൾ പരിഗണിക്കാൻ തീരുമാനം.

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കവെ തൃണമൂൽ കോൺഗ്രസ് വ്യാപകമായ അട്ടിമറി ആരോപണങ്ങൾ ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. ബിജെപിയുടെ നേതൃത്വത്തിൽ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച പുലർച്ചെ എക്സിലൂടെയാണ് മമത തന്റെ ആശങ്കകൾ പങ്കുവെച്ചത്. പോളിങ് സ്‌റ്റേഷനുകൾക്ക് സമീപം മനഃപൂർവം വൈദ്യുതി തടസ്സപ്പെടുത്തുന്നുണ്ടെന്നും ഇത് വോട്ടെണ്ണൽ അട്ടിമറിക്കാനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു.

കൃഷ്ണനഗർ, ഔസ്ഗ്രാം തുടങ്ങിയ മണ്ഡലങ്ങളിൽ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതായും സ്ട്രോങ്ങ് റൂമുകൾക്ക് സമീപം അസ്വാഭാവികമായി വാഹനങ്ങൾ സഞ്ചരിക്കുന്നതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജാഗ്രത പാലിക്കണമെന്ന് പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകിയ മമത, ജനാധിപത്യപരമായ നടപടികളിൽ ബിജെപി ഇടപെടുകയാണെന്നും കുറ്റപ്പെടുത്തി

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357160/postal-votes-to-be-counted-last-in-bengal)