---
title: "പായസവും ലഡുവും റെഡി; കെപിസിസി ഓഫീസിൽ പന്തലിട്ട് വലിയ സ്ക്രീനിൽ വോട്ടെണ്ണൽ പ്രക്ഷേപണം ചെയ്ത് അണികൾ"
english_title: "Voters broadcast the vote counting on a big screen at the KPCC office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357150/voters-broadcast-the-vote-counting-on-a-big-screen-at-the-kpcc-office"
published_at: "2026-05-04T09:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f81641c4f6a_flag.jpg"
keywords: []
---

# പായസവും ലഡുവും റെഡി; കെപിസിസി ഓഫീസിൽ പന്തലിട്ട് വലിയ സ്ക്രീനിൽ വോട്ടെണ്ണൽ പ്രക്ഷേപണം ചെയ്ത് അണികൾ

> **Lead Summary:** **തിരുവനന്തപുരം: **കെപിസിസി ഓഫീസിൽ പന്തലിട്ട് വലിയ സ്ക്രീനിൽ വോട്ടെണ്ണൽ പ്രക്ഷേപണം ചെയ്ത് അണികൾ.

## Article Content

**തിരുവനന്തപുരം: **കെപിസിസി ഓഫീസിൽ പന്തലിട്ട് വലിയ സ്ക്രീനിൽ വോട്ടെണ്ണൽ പ്രക്ഷേപണം ചെയ്ത് അണികൾ.

പ്രധാന നേതാക്കളെല്ലാം കെ പി സി സി ഓഫീസിൽ ഉടൻ എത്തും. വിജയം ഉറപ്പിച്ച് പ്രവർത്തകർ പായസവും ലഡുവും റെഡിയാക്കി കഴിഞ്ഞിട്ടുണ്ട്.

ഷ്ട്രീയ കേരളം ഒന്നടങ്കം ഉറ്റുനോക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകൾ പുറത്തുവരുന്നു.

43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്.

നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും.

ഉച്ചയോടെ പൂർണ ചിത്രം തെളിയും. ഫലം തത്സമയം അറിയാൻ പാർട്ടി ആസ്ഥാനങ്ങളിൽ എൽഇഡി വാളുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ട്.

വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂർത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

പറവൂര്‍ മണ്ഡലത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് തുടക്കം മുതല്‍ ലീ‍‍ഡ് ചെയ്യുന്നത്. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്.

മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവൻകുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജൻ പല്ലനാണ് മുന്നിൽ.

തിരുവനന്തപുരം മണ്ഡലത്തിൽ സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയിൽ റോജി എം ജോണിനാണ് ലീഡ്. തൃത്താലയിൽ വി ടി ബൽറാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.

അതേസമയം, കളമശ്ശേരിയിലെ മൂന്നാം നമ്പർ മുറി സ്ട്രോങ്ങ് റൂം തുറന്നില്ല. പൂട്ട് തകർത്തേക്കും. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

എക്സിറ്റ്പോൾ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കേരളത്തിൽ നിർണ്ണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.

കണ്ണൂരിലെ വസതിയിൽ വെച്ചാണ് മുഖ്യമന്ത്രി ഫലം അറിയുക, വി ഡി സതീശൻ കന്റോൺമെന്റ് ഹൗസിലും. കെപിസിസി അധ്യക്ഷൻ രാവിലെ പാർട്ടി ആസ്ഥാനത്ത് എത്തും.

സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കം എകെജി സെന്ററിലും രാജീവ് ചന്ദ്രശേഖറും ബിജെപി നേതാക്കളും മാരാർജി ഭവനിലുമാണ് ഫലം അറിയുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357150/voters-broadcast-the-vote-counting-on-a-big-screen-at-the-kpcc-office)