---
title: "വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്"
english_title: "Election results announced, media personnel banned from reporting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357122/election-results-announced-media-personnel-banned-from-reporting"
published_at: "2026-05-04T07:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f804bb9f53f_vatakara.jpg"
keywords: []
---

# വോട്ടെണ്ണൽ; വടകര മടപ്പള്ളി കോളേജിൽ മാധ്യമ പ്രവർത്തർക്ക് വിലക്ക്

> **Lead Summary:** **വടകര ( കോഴിക്കോട് ) : **തെരത്തെടുപ്പ് ഫല പ്രഖ്യാപനം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് മാധ്യമ പ്രവർത്തകർക്ക് വിലക്ക്.

## Article Content

**വടകര ( കോഴിക്കോട് ) : **തെരത്തെടുപ്പ് ഫല പ്രഖ്യാപനം റിപ്പോർട്ട് ചെയ്യാൻ മാധ്യമ പ്രവർത്തകർക്ക് വിലക്ക്. കോഴിക്കോട് ജില്ലയിലെ വടകര മടപ്പള്ളി കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് മാധ്യമ പ്രവർത്തകർക്ക് വിലക്ക്.

ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിലക്ക് നേരിട്ടതായി മാധ്യമപ്രവർത്തകർ ആരോപിക്കുന്നു .ചീഫ് ഇലക്ട്രറൽ ഓഫീസർ ആനുവദിച്ച പാസ് ഉണ്ടായിട്ടും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മാധ്യമ പ്രവർത്തകരെ കയറ്റി വിട്ടില്ല.

മാധ്യമ പ്രവർത്തകർക്ക് മീഡിയാ സെൻ്ററിൽ സൗകര്യം ഒരുക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പോളിംഗ് ഏജൻറ് ഉൾപ്പെടെയുള്ളവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അറിയിക്കാനുള്ള സംവിധാനമാണ് ഇതോടെ ഇല്ലാതാക്കുന്നത്.

അതേസമയം , മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. മാധ്യമങ്ങൾ അകത്ത് കയറണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ. സ്‌ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357122/election-results-announced-media-personnel-banned-from-reporting)