---
title: "വിലക്കിന് പിന്നിൽ എന്ത്? 'സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല'; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്"
english_title: "'Visuals of the opening of the strong room cannot be recorded'; Unannounced ban on media in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357112/visuals-of-the-opening-of-the-strong-room-cannot-be-recorded-unannounced-ban-on-media-in-malappuram-new"
published_at: "2026-05-04T07:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7fec74a710_vote.jpg"
keywords: []
---

# വിലക്കിന് പിന്നിൽ എന്ത്? 'സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല'; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്

> **Lead Summary:** **മലപ്പുറം: **മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. മാധ്യമങ്ങൾ അകത്ത് കയറണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ. സ്‌ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി

## Article Content

**മലപ്പുറം: **മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്. സ്‌ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ലെന്ന് ഉദ്യോഗസ്ഥർ. മാധ്യമങ്ങൾ അകത്ത് കയറണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ. സ്‌ട്രോങ് റൂം നേരത്തെ തുറന്നെന്ന യുഡിഎഫ് ആക്ഷേപം നിലനിൽക്കെയാണ് നടപടി

അതേസമയം ഒരു മാസം നീണ്ട പ്രചാരണങ്ങൾക്കും തെരഞ്ഞെടുപ്പിനും ഒടുവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ ഭരണകിരീടം ആർക്കെന്ന് അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് ജനവിധി കാത്തിരിക്കുന്നത്.

രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. ആദ്യഫല സൂചന പതിനഞ്ച് മിനിറ്റിനുള്ളിൽ പുറത്തുവരും. സംസ്ഥാനത്ത് 43 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 43,140 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 140 റിട്ടേണിംഗ് ഓഫീസർമാർ, 1,340 അധിക റിട്ടേണിംഗ് ഓഫീസർമാർ, 4,208 മൈക്രോ ഒബ്സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 15,464 പേരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.

നടപടിക്രമത്തിന്റെ ഭാഗമായി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് യൂണിറ്റുകളും സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ, സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാനാർഥികളുടെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ തുറക്കും.

മൊത്തം പോൾ ചെയ്ത വോട്ടുകളുടെ 1.36 ശതമാനം വരുന്ന പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണും. ഇതിന് പിന്നാലെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഓരോ റൗണ്ടിലും പരമാവധി 14 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകൾ എണ്ണും. ഉച്ചയോടെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ വ്യക്തമായ ചിത്രം പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. ഒരു ബൂത്തിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും ഇവിഎമ്മിലെ കണക്കുകളും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വിവിപാറ്റ് സ്ലിപ്പുകളും എണ്ണും.

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 25 കമ്പനി കേന്ദ്ര സേനയെയും സംസ്ഥാന പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്തുടനീളം ശക്തമായ നിരീക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357112/visuals-of-the-opening-of-the-strong-room-cannot-be-recorded-unannounced-ban-on-media-in-malappuram-new)