---
title: " 'തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകും, എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്'- ടി പി രാമകൃഷ്ണൻ"
english_title: "TP Ramakrishnan says LDF will rule again in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357106/tp-ramakrishnan-says-ldf-will-rule-again-in-kerala"
published_at: "2026-05-04T06:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7f6719eadc_tp_ramakrishnan.jpg"
keywords: []
---

#  'തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകും, എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്'- ടി പി രാമകൃഷ്ണൻ

> **Lead Summary:** കോഴിക്കോട് : തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി. എൽഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാൻ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

## Article Content

കോഴിക്കോട് : തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകുമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. ന്യൂനപക്ഷ ഏകീകരണം നടന്നിട്ടില്ല. മുസ്ലീം വോട്ട് ഏകീകരിക്കാനുള്ള ശ്രമം യുഡിഎഫ് നടത്തി. എൽഡിഎഫിന് വോട്ട് ചെയുന്ന മുസ്ലീം ജനതയെ മാറ്റാൻ കഴിഞ്ഞില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ, ജനക്ഷേമ പ്രവർത്തനങ്ങൾ എന്നിവ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്. ഇത് പ്രകടമാണ്. കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. സമാനകൾ ഇല്ലാത്ത നേട്ടങ്ങൾ ജനം അനുഭവിച്ചിക്കൊണ്ടിരിക്കുകയാണ്.

ജനങ്ങളാണ് എൽഡിഎഫ് ഭരണത്തിന് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് അദേഹം കൂട്ടിച്ചേർത്തു. പേരാമ്പ്രയിൽ എൽഡിഎഫിന് നല്ല പ്രതീക്ഷയുണ്ട്. യുഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി കള്ള പ്രചാരവേലകൾ നടത്തി. അത് ജനങ്ങൾ‌ തള്ളിക്കളയുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357106/tp-ramakrishnan-says-ldf-will-rule-again-in-kerala)