---
title: "കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി "
english_title: "30 liters of foreign liquor smuggled in a two-wheeler seized in Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357077/30-liters-of-foreign-liquor-smuggled-in-a-two-wheeler-seized-in-malappuram"
published_at: "2026-05-03T19:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f75b38edc2e_malappuram.jpg"
keywords: []
---

# കുടിച്ച് ആർമാദിക്കാനുള്ള പ്ലാൻ പൊളിഞ്ഞല്ലേ...? മലപ്പുറത്ത് ഇരുചക്രവാഹനത്തിൽ ഒളിപ്പിച്ച് കടത്തിയ 30 ലിറ്റർ വിദേശമദ്യം പിടികൂടി 

> **Lead Summary:** **മലപ്പുറം: ** തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി.

## Article Content

**മലപ്പുറം: ** തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനായി സ്കൂട്ടറിൽ കൊണ്ടുവരികയായിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി.

മലപ്പുറം പാണ്ടിക്കാട് വെന്തോടൻപടിയിൽ കാളികാവ് എക്സൈസ് നടത്തിയ പരിശോധനയിലാണ് എടത്തനാട്ടുകര ഏലംകുളയൻ ഷമീർ ബാബു പിടിയിലായത്.

കവറിലും സീറ്റിന് അടിയിലും മദ്യക്കുപ്പികൾ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357077/30-liters-of-foreign-liquor-smuggled-in-a-two-wheeler-seized-in-malappuram)