---
title: "സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു"
english_title: "Body of guest worker's wife who died after falling from bicycle cremated in hometown"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357067/body-of-guest-workers-wife-who-died-after-falling-from-bicycle-cremated-in-hometown"
published_at: "2026-05-03T17:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f73a6585c0a_dead.jpg"
keywords: []
---

# സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു

> **Lead Summary:** **ആലപ്പുഴ: ** ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ബിഹാറിൽ സംസ്കരിച്ചു. അതിഥി തൊഴിലാളി ലഡുവിനും മുന്നു മക്കളോടൊപ്പം ഭാര്യയുടെ മൃതദ്ദേഹവും വിമാനത്തില്‍ ബിഹാറിലെത്തിക്കാനുള്ള ചെലവ് കെസി വേണുഗോപാൽ ഏറ്റെടുത്തിരുന്നു.

## Article Content

**ആലപ്പുഴ: ** ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ബിഹാറിൽ സംസ്കരിച്ചു. അതിഥി തൊഴിലാളി ലഡുവിനും മുന്നു മക്കളോടൊപ്പം ഭാര്യയുടെ മൃതദ്ദേഹവും വിമാനത്തില്‍ ബിഹാറിലെത്തിക്കാനുള്ള ചെലവ് കെസി വേണുഗോപാൽ ഏറ്റെടുത്തിരുന്നു.

സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറും ബിഹാര്‍ സ്വദേശിയുമായ ലഡുവിന്റെ ഭാര്യ സൈറ ഹാത്തൂരാണ് ആലപ്പുഴ മാന്നാറില്‍ വെച്ചു നടന്ന അപകടത്തില്‍ മരിച്ചത്. പണമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു ലഡു. മാന്നാറിലെ ചെന്നിത്തലയില്‍ വാടകയ്ക്കാണ് കുടുംബവുമായി താമസിച്ചിരുന്നത്.

കമ്പനിയിലെ ഉടമയെ സഹായത്തിനായി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഭാര്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ലഡുവിന്റെ ആഗ്രഹം. എന്നാൽ അതെങ്ങനെ സാധ്യമാകുമെന്ന് കരുതി വിഷമിച്ചിരിക്കുന്ന സമയത്താണ് ഇവരുടെ ദുരവസ്ഥ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടർന്ന് ആലപ്പുഴ എംപികൂടിയാ കെ.സി വേണു​ഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ എംബാം ചെയ്ത ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.

മെയ് ഒന്നിന് രാവിലെ 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദിലേക്ക് അവിടെനിന്ന് പറ്റ്നയിലേക്കും എത്തിക്കുകയായിരുന്നു. മൃതദേഹം ബിഹാറിൽ എത്തിയതിന് ശേഷവും വേണ്ട സജ്ജീകരണങ്ങൾ കെ.സി വേണു​ഗോപാൽ നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357067/body-of-guest-workers-wife-who-died-after-falling-from-bicycle-cremated-in-hometown)