---
title: "യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും - ഗണേഷ് കുമാർ "
english_title: "KBGanesh Kumar mocked the UDF Chief Ministerial debate."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357059/kbganesh-kumar-mocked-the-udf-chief-ministerial-debate-new"
published_at: "2026-05-03T16:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f72f27d8a15_kb.jpg"
keywords: []
---

# യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും - ഗണേഷ് കുമാർ 

> **Lead Summary:** **തിരുവനന്തപുരം: ** യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും . യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി കെ.ബി ഗണേഷ് കുമാർ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും എന്ന് തന്നെയാണ് വിശ്വാസമെന്നും ഗണേഷ് കുമാർ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: ** യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും . യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി കെ.ബി ഗണേഷ് കുമാർ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും എന്ന് തന്നെയാണ് വിശ്വാസമെന്നും ഗണേഷ് കുമാർ പറഞ്ഞു.

മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിട്ട് എല്ലാവർക്കും നിരനിരിക്കാം. മന്ത്രിയാകാൻ മറ്റൊരു അടി നടക്കുന്നുണ്ട്. മികച്ച വകുപ്പുകൾക്ക് വേണ്ടി ഘടകകക്ഷികളുടെ അടിയും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കെ. കെ. ശൈലജ. 74-80 നും ഇടയിൽ സീറ്റ് എൽ.ഡി.എഫിന് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.

പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുക മാത്രമാണ് ​ചെയ്തത്.

മത്സര രംഗത്ത് ഇറങ്ങിയതിനു ശേഷം വലിയ പോസിറ്റീവ് ആയിട്ടുള്ള അനുഭവമാണ് ഉണ്ടായിരുന്നത്.സന്തോഷകരവും ആവേശകരവുമായ ഒരു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയിട്ടുണ്ട്. അപ്പോൾ അതിന്റെ ഫലം വളരെ പോസിറ്റീവ് ആയിരിക്കുമെന്നും അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357059/kbganesh-kumar-mocked-the-udf-chief-ministerial-debate-new)