---
title: "പാതിവഴിയിൽ ചോരവാർന്ന വിനോദയാത്ര; ഗുണ്ടൽപേട്ടിലെ വാഹനാപകടം, പരിക്കേറ്റ കുട്ടിയും മരിച്ചു "
english_title: "Gundalpet road accident, death toll rises to three"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357053/gundalpet-road-accident-death-toll-rises-to-three"
published_at: "2026-05-03T16:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f7284e93ac5_WhatsApp_Image_2026-05-03_at_4.19.27_PM.jpeg"
keywords: []
---

# പാതിവഴിയിൽ ചോരവാർന്ന വിനോദയാത്ര; ഗുണ്ടൽപേട്ടിലെ വാഹനാപകടം, പരിക്കേറ്റ കുട്ടിയും മരിച്ചു 

> **Lead Summary:** **കർണാടക: **കർണാടക ​ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ മൂന്നായി.

## Article Content

**കർണാടക: **കർണാടക ​ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരണ സംഖ്യ മൂന്നായി.

ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. സാരമായി പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മോഹിസ് സിദ്ദാൻ (3.5) ആണ്‌ മരിച്ചത്.

ചമരാജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മോഹിസ് സിദ്ദാന്റെ മരണം

കണ്ണൂർ സ്വദേശികളായ മുനീർ(30), മുനീറ (45) എന്നിവരാണ് അപകട സമയത്ത് തന്നെ മരിച്ചിരുന്നു. ഇവർ സഞ്ചരിക്കുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്നു സംഘം. ഇതിനിടയിലാണ് അപകടമുണ്ടായത്. അഞ്ചുപേർക്ക് പരിക്കേറ്റതായി ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ടായിരുന്നു.

​ഗുണ്ടൽപേട്ടിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെ വച്ചാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ യാത്രക്കാരും ഫയർഫോഴ്സും ചേർന്നാണ് തകർന്ന കാറിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്തത്.

അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന് നിലയിലാണ്. അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357053/gundalpet-road-accident-death-toll-rises-to-three)