---
title: "കോഴിക്കോട് പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം"
english_title: "Middle-aged man dies after being hit by bus in Perambra, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357043/middle-aged-man-dies-after-being-hit-by-bus-in-perambra-kozhikode"
published_at: "2026-05-03T15:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f71e190d274_Middle-aged_man_dies_after_being_hit_by_bus_in_Perambra,_Kozhikode.jpg"
keywords: []
---

# കോഴിക്കോട് പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ടൗണിൽ ബസിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. മരുതേരി ചിരമ്പത്ത് ജബ്ബാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ ചെമ്പ്ര റോഡ് ജംഗ്ഷനിലായിരുന്നു അപകടം.

## Article Content

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര ടൗണിൽ ബസിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. മരുതേരി ചിരമ്പത്ത് ജബ്ബാർ ആണ് മരിച്ചത്. ഇന്ന് രാവിലെ 11.30-ഓടെ ചെമ്പ്ര റോഡ് ജംഗ്ഷനിലായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസിനടിയിൽപ്പെട്ട ജബ്ബാറിന്റെ തലയിലൂടെ ടയർ കയറിയിറങ്ങുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഉടൻ ഇ.എം.എസ് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357043/middle-aged-man-dies-after-being-hit-by-bus-in-perambra-kozhikode)