---
title: "വേനൽച്ചൂടിന് ആശ്വാസം; വീട്ടിൽ തയ്യാറാക്കാം രുചികരമായ സ്ട്രോബെറി ഷേക്ക്!"
english_title: "How to make strawberry shake"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357028/how-to-make-strawberry-shake"
published_at: "2026-05-03T14:41:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f71198c640f_15.jpg"
keywords: []
---

# വേനൽച്ചൂടിന് ആശ്വാസം; വീട്ടിൽ തയ്യാറാക്കാം രുചികരമായ സ്ട്രോബെറി ഷേക്ക്!

> **Lead Summary:** രുചികരവും ഉന്മേഷദായകവുമായ സ്ട്രോബെറി ഷേക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഷേക്ക് തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

## Article Content

രുചികരവും ഉന്മേഷദായകവുമായ സ്ട്രോബെറി ഷേക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഷേക്ക് തയ്യാറാക്കുന്ന വിധം താഴെ നൽകുന്നു:

**ആവശ്യമായ ചേരുവകൾ**

*സ്ടോബെറി: 8 - 10 എണ്ണം*

*തണുപ്പിച്ച പാൽ: 2 കപ്പ്*

*പഞ്ചസാര: 3 - 4 ടേബിൾ സ്പൂൺ*

*വാനില ഐസ്ക്രീം: 1 വലിയ സ്കൂപ്പ്**

ഐസ് ക്യൂബ്സ്: ആവശ്യത്തിന്*

**തയ്യാറാക്കുന്ന വിധം**

ആദ്യം സ്ട്രോബെറിയുടെ മുകളിലെ പച്ചിലകൾ നീക്കം ചെയ്ത് ചെറിയ കഷ്ണങ്ങളായി മുറിക്കുക. മിക്സിയുടെ ജാറിലേക്ക് ഈ സ്ട്രോബെറി കഷ്ണങ്ങളും പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക.

ഇതിലേക്ക് തണുപ്പിച്ച പാലും വാനില ഐസ്ക്രീമും ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർത്ത് ഒന്നുകൂടി നന്നായി ബ്ലെൻഡ് ചെയ്യുക. നല്ല പതഞ്ഞു വരുന്ന പരുവത്തിലാകുമ്പോൾ മിക്സി ഓഫ് ചെയ്യാം.

തയ്യാറാക്കിയ ഷേക്ക് ഗ്ലാസുകളിലേക്ക് പകർന്ന് മുകളിൽ ചെറിയ സ്ട്രോബെറി കഷ്ണങ്ങൾ കൊണ്ട് അലങ്കരിക്കാവുന്നതാണ്. കൂടുതൽ രുചിക്കായി ഗ്ലാസിന്റെ അരികുകളിൽ അല്പം സ്ട്രോബെറി സിറപ്പ് കൂടി ഒഴിക്കുന്നത് നന്നായിരിക്കും. ചൂടുകാലത്ത് കുടിക്കാൻ പറ്റിയ മികച്ചൊരു പാനീയമാണിത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357028/how-to-make-strawberry-shake)