---
title: " കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man was found dead inside his house in Vadakara, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357008/a-young-man-was-found-dead-inside-his-house-in-vadakara-kozhikode-new"
published_at: "2026-05-03T12:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6f8e20634d_dead.jpg"
keywords: []
---

#  കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **വടകര: **മുസലിയാർ വളപ്പിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിയാസ് വീട്ടിൽ ഹാരിസിന്റെ മകൻ ഫാരിസി നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാത്രിയാണ് സംഭവം .

## Article Content

**വടകര: **മുസലിയാർ വളപ്പിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിയാസ് വീട്ടിൽ ഹാരിസിന്റെ മകൻ ഫാരിസി നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ഇന്നലെ രാത്രിയാണ് സംഭവം .

കിടപ്പുമുറിയിലെ ഫാൻ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഫാരിസിനെ ഉടൻ തന്നെ ബന്ധുക്കൾ വടകര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി വടകര താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357008/a-young-man-was-found-dead-inside-his-house-in-vadakara-kozhikode-new)