---
title: "വിനോദയാത്ര ദുരന്തമായി...: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക് "
english_title: "Car and lorry collide in Gundalpet, Karnataka, tragic end for Kannur natives"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/357001/car-and-lorry-collide-in-gundalpet-karnataka-tragic-end-for-kannur-natives"
published_at: "2026-05-03T12:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6f0bcd9543_accidfent.jpg"
keywords: []
---

# വിനോദയാത്ര ദുരന്തമായി...: ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം, അഞ്ചുപേർക്ക് പരിക്ക് 

> **Lead Summary:** **മൈസൂരു: **കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം . അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് സംഭവം . കണ്ണൂർ സ്വദേശികളായ മുനീർ , മുനീറ എന്നിവരാണ് മരിച്ചത്.

## Article Content

**മൈസൂരു: **കാറും ലോറിയും കൂട്ടിയിടിച്ച് അപകടം . കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം . അഞ്ചുപേർക്ക് പരിക്കേറ്റു. കർണാടക ഗുണ്ടൽപേട്ടിന് സമീപമാണ് സംഭവം . കണ്ണൂർ സ്വദേശികളായ മുനീർ , മുനീറ എന്നിവരാണ് മരിച്ചത്.

ഇതിൽ ഒരുകുട്ടിയുടെ നില ഗുരുതരമാണ്. കണ്ണൂരിൽനിന്ന് ഊട്ടിയിലേക്ക് പോയ ഏഴംഗ സംഘമാണ് ഞായറാഴ്ച രാവിലെ ഗുണ്ടൽപേട്ടിന് സമീപം കക്കൽ തൊണ്ടി മദ്ദേൻഹുണ്ടിയിൽ അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ച KL 13 AW 2307 കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ഗുണ്ടൽപേട്ടിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഏറെ പരിശ്രമിച്ചാണ് കാർ വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/357001/car-and-lorry-collide-in-gundalpet-karnataka-tragic-end-for-kannur-natives)