'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും,  വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

2026-05-03T12:16:00 | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന് കെ. കെ. ശൈലജ. 74-80 നും ഇടയിൽ സീറ്റ് എൽ.ഡി.എഫിന് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.

പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് അംഗീകരിക്കുക മാത്രമാണ് ​ചെയ്തത്.

മത്സര രംഗത്ത് ഇറങ്ങിയതിനു ശേഷം വലിയ പോസിറ്റീവ് ആയിട്ടുള്ള അനുഭവമാണ് ഉണ്ടായിരുന്നത്.സന്തോഷകരവും ആവേശകരവുമായ ഒരു തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയിട്ടുണ്ട്. അപ്പോൾ അതിന്റെ ഫലം വളരെ പോസിറ്റീവ് ആയിരിക്കുമെന്നും അവർ പറഞ്ഞു.

നല്ല ഉറച്ച മണ്ഡലത്തിൽനിന്നും പ്രയാസമുള്ള ഇടത്തുനിന്നുമെല്ലാം മത്സരിച്ച് വിജയിച്ച് വന്നതാണ് ഞാൻ. മുമ്പും ഞങ്ങൾ പേരാവൂർ പിടി​ച്ചെടുത്തിട്ടുണ്ട്. അന്ന് അത് ഞങ്ങൾക്ക് പെ​ട്ടെന്ന് കിട്ടുന്ന മണ്ഡലമായിരുന്നില്ല.എക്സിറ്റ്പോളുകളെ പൂർണമായും തള്ളിക്കളയുന്നില്ല. ഇതിന് വിരുദ്ധമായ ഫലങ്ങൾ വന്ന അനുഭവം ധാരാളം ഉണ്ട്. മട്ടന്നൂരിൽ 1500 വോട്ടിന് തോറ്റു പോകാൻ സാധ്യതയുണ്ടന്ന് പറഞ്ഞ ചില എക്സിറ്റ്പോളുകളുണ്ടായിരുന്നു. ഫലം വന്നപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് മട്ടന്നൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിച്ചു.

വോട്ടർമാരുടെ വോട്ടിങ് പാറ്റേൺ കാര്യങ്ങൾ നോക്കി ഒരു മാത്തമാറ്റിക്കൽ കാൽക്കുലേഷൻ നടത്തിയിട്ടാണ് അവർ തീരുമാനത്തിലെത്തുന്നത്. അല്ലാതെ വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. എക്സിറ്റ് പോൾ കുറച്ചുംകൂടി എക്സാജറേഷൻ ആയിട്ട് യു.ഡി.എഫിന് അനുകൂലമായി പലരും പറഞ്ഞു എന്നാണ് കരുതുന്നത്. അങ്ങനെ വരില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈലജ പറഞ്ഞു.

Content Highlight: LDF will come to power in Kerala for the third consecutive term, says KKShailaja

Next TV

Related Stories
സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

Jul 23, 2026 11:00 AM

സ്ത്രീയോട് എന്നല്ല ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല, 'തീവ്രത' എന്ന വാക്ക് ഞാനുപയോഗിച്ചിട്ടില്ല- വിതുമ്പി പി.കെ. ശ്രീമതി

"എംഎൽഎയുടെ ഭാര്യയായി പെൻഷൻ വാങ്ങുന്നു" എന്ന വ്യാജ പ്രചാരണത്തിനെതിരെ മുൻമന്ത്രി പി.കെ. ശ്രീമതി. യൂട്യൂബ് ചാനലുകൾക്ക് എതിരെ...

Read More >>
ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

Jul 23, 2026 10:48 AM

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി; എഡിജിപി എംആർ അജിത് കുമാറിനെതിരെ നടപടിക്ക് സർക്കാർ

ആലപ്പുഴയിലെ ഗൺമാൻ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ സർക്കാർ നടപടിക്ക്....

Read More >>
വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

Jul 23, 2026 10:35 AM

വേളാങ്കണ്ണി യാത്ര ഇനി കൂടുതൽ എളുപ്പം; ഭക്തർക്കായ് കിടിലൻ പ്രഖ്യാപനവുമായി ദക്ഷിണ റെയിൽവേ

വേളാങ്കണ്ണി ആരോഗ്യമാതാ ദേവാലയ തിരുനാളിന് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിൻ. എറണാകുളം ജംഗ്ഷനിൽ നിന്ന് ഓഗസ്റ്റ് 27, സെപ്റ്റംബർ 3, 10 തീയതികളിൽ...

Read More >>
adimage
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

Jul 23, 2026 10:34 AM

ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തിലെ 4.5 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ സെക്രട്ടറി കെ.സി. ജ്യോതിഷ് അറസ്റ്റിൽ. അമിത പലിശ വാഗ്ദാനം നൽകി പണം തട്ടിയ ശേഷം...

Read More >>
ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

Jul 23, 2026 10:11 AM

ജൂലൈയിലെ എക്കാലത്തെയും ഉയർന്ന നിരക്കിൽ; തുടർച്ചയായ ആറാം ദിവസവും സ്വർണവില കുത്തനെ കൂടി!

കേരളത്തിൽ സ്വർണവില തുടർച്ചയായി 6-ാം ദിവസവും കൂടി. ഇന്ന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കൂടി 1,08,000 രൂപയായി. ജൂലൈയിലെ ഏറ്റവും ഉയർന്ന...

Read More >>
സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

Jul 23, 2026 09:59 AM

സ്വന്തം അമ്മയുടെയും പെങ്ങളുടെയും ചിത്രവും മോർഫ് ചെയ്തു...! മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത സംഭവം; ഗുരുതര ആരോപണവുമായി പരാതിക്കാരി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് റെഡ്ഡിറ്റ്, ടെലഗ്രാം വഴി പ്രചരിപ്പിച്ച കേസ്. പ്രതി അബേലിനെതിരെ 2...

Read More >>
Top Stories

GCC News

adimage adimage