ഗുലാബ് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

ഗുലാബ് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Sep 28, 2021 11:54 AM | By Vyshnavy Rajan

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂര്‍വ പ്രതിഭാസമാണ്.

വ്യാഴാഴ്ച വൈകീട്ടോടെ ഗുലാബ് ചുഴലിക്കാറ്റ് ഷഹീന്‍ ചുഴലിക്കാറ്റായി രൂപം മാറാന്‍ സാധ്യതയേറെയാണെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ഖത്തറാണ് ചുഴലിക്കാറ്റിന് ഷഹീന്‍ എന്ന പേര് നല്‍കിയത്. ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായി വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിയിരിക്കുകയാണ്.

ഈ ന്യൂനമര്‍ദ്ദം ചൊവ്വാഴ്ച രാവിലെ മറാത്ത് വാഡ, വിദര്‍ഭ എന്നിവിടങ്ങളിലേക്ക് നീങ്ങി ചൊവ്വാഴ്ച വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ തീവ്രമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി.

അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്.

അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി. 2018ലും സമാനമായി ചുഴലിക്കാറ്റ് രൂപം കൊണ്ടിരുന്നു. അന്ന് ഗജ ചുഴലിക്കാറ്റാണ് ദുര്‍ബലമായി മറ്റൊരു ന്യൂനമര്‍ദ്ദമായി മാറിയത്.

The Meteorological Department says Gulab is likely to turn into another hurricane

Next TV

Related Stories
തമിഴ്‌നാട്ടില്‍ പടക്കകടയ്ക്ക് തീപിടിച്ചു; അഞ്ചുമരണം

Oct 26, 2021 10:53 PM

തമിഴ്‌നാട്ടില്‍ പടക്കകടയ്ക്ക് തീപിടിച്ചു; അഞ്ചുമരണം

തമിഴ്‌നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍...

Read More >>
പാക് വിജയാഘോഷം; വനിത ഹോസ്റ്റലില്‍ മെഡി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ്

Oct 26, 2021 08:43 PM

പാക് വിജയാഘോഷം; വനിത ഹോസ്റ്റലില്‍ മെഡി.വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ അടക്കം ചുമത്തി കേസ്

ഞായറാഴ്ച നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിന് ശേഷം പാക് വിജയം ആഘോഷിച്ച കശ്മീരിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ...

Read More >>
ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി

Oct 26, 2021 04:21 PM

ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കി; അധ്യാപികയെ ജോലിയില്‍ നിന്ന് പുറത്താക്കി

ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ തോല്‍വി ആഘോഷമാക്കിയ അധ്യാപികയെ ജോലിയില്‍ നിന്ന്...

Read More >>
കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം

Oct 26, 2021 03:45 PM

കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കും; ഗതാഗതമന്ത്രാലയം

ഇരുചക്ര വാഹനങ്ങളില്‍ നാലുവയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര...

Read More >>
വഴി ചോദിക്കാനെന്ന വ്യാജേന മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.

Oct 26, 2021 01:42 PM

വഴി ചോദിക്കാനെന്ന വ്യാജേന മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍.

വഴി ചോദിക്കാനെന്ന വ്യാജേന മാല പൊട്ടിച്ച് കടന്നുകളഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ്...

Read More >>
പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

Oct 26, 2021 12:42 PM

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം; ബിഎസ്എഫ് ജവാന്‍ അറസ്റ്റില്‍

പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ബിഎസ്എഫ് ജവാനെ അറസ്റ്റ് ചെയ്തു. ഭുജ് ബറ്റാലിയനില്‍ ജോലി ചെയ്യുന്ന മുഹമ്മദ് സജ്ജാദിനെയാണ്...

Read More >>
Top Stories