---
title: "ആ പേടി വേണ്ട, പാവയ്ക്കയുടെ കയ്പ് ഇനി പ്രശ്നമല്ല! രുചികരമായി പാകം ചെയ്യാൻ ഇതാ ചില വിദ്യകൾ"
english_title: "How to make pavka without bitterness"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356966/how-to-make-pavka-without-bitterness"
published_at: "2026-05-03T09:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6caf26e102_ft.jpg"
keywords: []
---

# ആ പേടി വേണ്ട, പാവയ്ക്കയുടെ കയ്പ് ഇനി പ്രശ്നമല്ല! രുചികരമായി പാകം ചെയ്യാൻ ഇതാ ചില വിദ്യകൾ

> **Lead Summary:** ** പ**ലരും കയ്പ്പ് പേടിച്ച് മാറ്റി നിർത്തുമെങ്കിലും പച്ചക്കറികളിലെ 'ഔഷധം' എന്നാണ് പാവയ്ക്ക അറിയപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ പ്രമേഹ നിയന്ത്രണത്തിന് വരെ ആരോഗ്യ വിദഗ്ധർ പ്രധാനമായും നിർദ്ദേശിക്കുന്നത് പാവയ്ക്കയാണ്. എന്നാൽ പാവയ്ക്കയുടെ കയ്പ് കാരണമാണ് പലരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കുന്നത്. ഈ കയ്പ് മാറ്റാൻ ചില ലളിതമായ മാർഗ്ഗങ്ങൾ പരീക്ഷിക്കാം.

## Article Content

** പ**ലരും കയ്പ്പ് പേടിച്ച് മാറ്റി നിർത്തുമെങ്കിലും പച്ചക്കറികളിലെ 'ഔഷധം' എന്നാണ് പാവയ്ക്ക അറിയപ്പെടുന്നത്. ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ പ്രമേഹ നിയന്ത്രണത്തിന് വരെ ആരോഗ്യ വിദഗ്ധർ പ്രധാനമായും നിർദ്ദേശിക്കുന്നത് പാവയ്ക്കയാണ്. എന്നാൽ പാവയ്ക്കയുടെ കയ്പ് കാരണമാണ് പലരും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മടിക്കുന്നത്. ഈ കയ്പ് മാറ്റാൻ ചില ലളിതമായ മാർഗ്ഗങ്ങൾ പരീക്ഷിക്കാം.

***തെെരിന്റെ പുളി പാവയ്‌ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും**...*

* പാകം ചെയ്യാനായി അരിഞ്ഞുവച്ച പാവയ്ക്ക 15 അല്ലെങ്കിൽ 20 മിനിട്ട് തെെരിൽ ഇട്ടുവയ്ക്കുക. അതിനുശേഷം ചെറുതായി കഴുകി പാകം ചെയ്യാം. ഇത് കയ്പ്പ് കുറയ്ക്കാൻ സഹായിക്കുന്നു.*

***പുളി ഉപയോഗിച്ചും പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാം...***

* പാവയ്ക്ക പാകം ചെയ്യുമ്പോൾ അതിൽ അൽപം പുളിവെള്ളം ചേർത്താൽ മാത്രം മതി. ഇത് കയ്പ്പ് കുറയ്ക്കാനും രുചി വർദ്ധിപ്പിക്കാനും സഹായിക്കും.*

*മഞ്ഞൾപ്പൊടിയിലുള്ള ചില ഘടകങ്ങൾ പാവയ്ക്കയുടെ കയ്പ്പ് കുറയ്ക്കാൻ സഹായിക്കും...*

*അരിഞ്ഞ പാവയ്ക്കയിൽ മഞ്ഞൾപ്പൊടിയും അൽപം ഉപ്പും ചേർത്ത് യോജിപ്പിച്ച് 10 അല്ലെങ്കിൽ 15 മിനിട്ട് വയ്ക്കുക. അതിനുശേഷം ചെറുതായി പിഴിഞ്ഞെടുത്ത് പാകം ചെയ്യാം.*

***
***

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356966/how-to-make-pavka-without-bitterness)