---
title: "വി ഡിനെ മതി എല്ലാവർക്കും ....:  'പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ': മട്ടന്നൂരിലും വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ"
english_title: "Pro-VD Satheesan flex boards in Mattanur too."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356951/pro-vd-satheesan-flex-boards-in-mattanur-too"
published_at: "2026-05-03T08:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6bd78ec089_vd.jpg"
keywords: []
---

# വി ഡിനെ മതി എല്ലാവർക്കും ....:  'പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ': മട്ടന്നൂരിലും വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

> **Lead Summary:** **കണ്ണൂർ: **നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ ശക്തമാകുന്നു.

## Article Content

**കണ്ണൂർ: **നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കരുനീക്കങ്ങൾ ശക്തമാകുന്നു.

മട്ടന്നൂരിലും വി ഡി സതീശൻ അനുകൂല ഫ്ലക്സ് ബോർഡുകൾ. പടനയിച്ച നായകൻ നാടിനെ നയിക്കട്ടെ എന്നെഴുതിയതാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. മട്ടന്നൂരിലെ കോൺഗ്രസുകാർ എന്ന പേരിൽ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത് ഇന്നലെ രാത്രിയായിരുന്നു.

ഇന്നലെ ശ്രീകണ്ഠപുരത്തും വി ഡി സതീശൻ അനുകൂല ബോർഡ്‌ വന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരു ദിവസം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുന്നു. ലീഗിന്റെ പരസ്യപിന്തുണയിൽ സന്തോഷത്തിലാണ് സതീശൻ വിഭാഗം.

അതേസമയം ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതൽ ഘടകകക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.

അതേസമയം, കെ സി വേണുഗോപാൽ പക്ഷത്തിന്‍റെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ടിംഗ് നിർത്തിവെച്ചു.

ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഷൂട്ടിംഗ് നിര്‍ത്തിയതെന്നാണ് സൂചന. കെസി പക്ഷത്തിന്‍റെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, കളമൊഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും കളത്തിൽ തന്നെയുണ്ടെന്നുമാണ് കെ സി പക്ഷം പറയാതെ പറയുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356951/pro-vd-satheesan-flex-boards-in-mattanur-too)