---
title: " വേനല്‍ മഴ; കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Summer rains, yellow alert in four districts of Kerala today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356949/summer-rains-yellow-alert-in-four-districts-of-kerala-today"
published_at: "2026-05-03T08:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6bb488c872_rain.jpg"
keywords: []
---

#  വേനല്‍ മഴ; കേരളത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **കൊച്ചി: **വേനല്‍ മഴ ശക്തിപ്പെട്ടത്തോടെ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

## Article Content

**കൊച്ചി: **വേനല്‍ മഴ ശക്തിപ്പെട്ടത്തോടെ സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. മഴയ്ക്ക് ഒപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356949/summer-rains-yellow-alert-in-four-districts-of-kerala-today)