---
title: "വിവാഹയാത്ര ചോരക്കളമായി; ഉത്തർപ്രദേശിൽ വരനെ കാർ തടഞ്ഞുനിർത്തി വെടിവെച്ചുകൊന്നു"
english_title: "Groom shot dead after being stopped by car in Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356938/groom-shot-dead-after-being-stopped-by-car-in-uttar-pradesh"
published_at: "2026-05-03T06:19:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f69bd64a782_crime.jpg"
keywords: []
---

# വിവാഹയാത്ര ചോരക്കളമായി; ഉത്തർപ്രദേശിൽ വരനെ കാർ തടഞ്ഞുനിർത്തി വെടിവെച്ചുകൊന്നു

> **Lead Summary:** **ലക്നൌ : ** ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം.
ബദാവുർ സ്വദേശി ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. ആസാദ് സഞ്ചരിച്ച കാർ തടഞ്ഞ് നിറുത്തി ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

## Article Content

**ലക്നൌ : ** ഉത്തർപ്രദേശിൽ വിവാഹത്തിനായി പുറപ്പെട്ട വരനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഖേടസരായി മേഖലയിലെ ബിബിപുർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം.
ബദാവുർ സ്വദേശി ആസാദ് ബിന്ദാണ് കൊല്ലപ്പെട്ടത്. ആസാദ് സഞ്ചരിച്ച കാർ തടഞ്ഞ് നിറുത്തി ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു.

സംഭവത്തിനു പിന്നാലെ അക്രമികൾ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആസാദിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356938/groom-shot-dead-after-being-stopped-by-car-in-uttar-pradesh)