---
title: "കർശന നിയന്ത്രണം; മലപ്പുറത്ത് മെയ് 4-ന് റോഡ് നിർമ്മാണ ജോലികൾക്ക് നിയന്ത്രണം; ഉത്തരവിട്ട് ജില്ലാ കളക്ടർ"
english_title: "On May 4, restrictions were imposed on road cutting and digging in Malappuram district"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356937/on-may-4-restrictions-were-imposed-on-road-cutting-and-digging-in-malappuram-district"
published_at: "2026-05-03T06:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f69ae9a9e68_malappuram.jpg"
keywords: []
---

# കർശന നിയന്ത്രണം; മലപ്പുറത്ത് മെയ് 4-ന് റോഡ് നിർമ്മാണ ജോലികൾക്ക് നിയന്ത്രണം; ഉത്തരവിട്ട് ജില്ലാ കളക്ടർ

> **Lead Summary:** **മലപ്പുറം: **വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് മലപ്പുറം ജില്ലയിൽ റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

## Article Content

**മലപ്പുറം: **വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് മലപ്പുറം ജില്ലയിൽ റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

തടസമില്ലാത്ത വാർത്താവിനിമയ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ നിയന്ത്രണമേർപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലഭ്യമാക്കിയ ബിഎസ്എൻഎൽ കണക്റ്റിവിറ്റിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം.

പിഡബ്ല്യൂഡി വാട്ടർ അതോറിറ്റി, കെഎസ്ഇബി തുടങ്ങിയ വകുപ്പുകൾ നടത്തുന്ന നവീകരണ ജോലികൾ, കുഴിയെടുക്കൽ, കേബിൾ സ്ഥാപിക്കൽ എന്നിവ ബിഎസ്എൻഎൽ കേബിളുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾക്ക് ഇടയാക്കുമെന്നതിനാൽ യാതൊരുവിധ റോഡ് വെട്ടലോ കുഴിയെടുക്കലോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ നടത്താൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356937/on-may-4-restrictions-were-imposed-on-road-cutting-and-digging-in-malappuram-district)