---
title: " ‍ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തണം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ"
english_title: "Dijo Kappan's funeral should be held with official honors; State government issues order"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356929/dijo-kappans-funeral-should-be-held-with-official-honors-state-government-issues-order"
published_at: "2026-05-03T05:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f69533b6b68_dijo.jpg"
keywords: []
---

#  ‍ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തണം; ഉത്തരവിറക്കി സംസ്ഥാന സർക്കാർ

> **Lead Summary:** **കോട്ടയം: **അന്തരിച്ച പൊതുപ്രവർത്തകൻ ‍ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ.

## Article Content

**കോട്ടയം: **അന്തരിച്ച പൊതുപ്രവർത്തകൻ ‍ഡിജോ കാപ്പന്റെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോടെ നടത്തണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ.

കോട്ടയം കളക്ടർ, കോട്ടയം ജില്ലാ പൊലീസ് മേധാവി എന്നിവർക്കാണ് സർക്കാർ ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ ഭൗതിക ശരീരത്തിൽ റീത്ത് വെയ്ക്കും. നാളെ വൈകുന്നേരം നാല് മണിക്കാണ് സംസ്കാരം നടത്തുക.

ഇന്നലെയാണ് ഡിജോ കാപ്പൻ (68) അന്തരിച്ചത്. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2025 ഒക്ടോബറില്‍ തിരുവനന്തപുരത്ത് വെച്ച് ഉണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റിരുന്നു.

തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മുകളിലത്തെ പാര്‍ക്കിങ് നിലയില്‍ നിന്നും കാര്‍ താഴേയ്ക്ക് ഇറക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടായിരുന്നു അപകടം ഉണ്ടായത്. ഭാര്യയും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356929/dijo-kappans-funeral-should-be-held-with-official-honors-state-government-issues-order)