---
title: "കൊള്ളാമല്ലോടി പെണ്ണെ നീ...! യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ"
english_title: "A woman from Tungkad was arrested for defrauding a young man by promising him a job"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356926/a-woman-from-tungkad-was-arrested-for-defrauding-a-young-man-by-promising-him-a-job"
published_at: "2026-05-02T22:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f63329d4212_archana.jpg"
keywords: []
---

# കൊള്ളാമല്ലോടി പെണ്ണെ നീ...! യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം: ** നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി.

## Article Content

**തിരുവനന്തപുരം: ** നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിലായി.

കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായത്. ​ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പൊലീസ് പറയുന്നു.

​യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു. ​

യുവാവിന്റെ പിതാവിന്റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്.

ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളെജ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356926/a-woman-from-tungkad-was-arrested-for-defrauding-a-young-man-by-promising-him-a-job)