---
title: "ജഡ്ജിയെ ഡൽഹിയിലെ വസതിയിൽ‌ ജീവനൊടുക്കിയ നിലയിൽ"
english_title: "Judge found dead at his residence in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356912/judge-found-dead-at-his-residence-in-delhi-"
published_at: "2026-05-02T20:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f6205eb4be4_judje.jpg"
keywords: []
---

# ജഡ്ജിയെ ഡൽഹിയിലെ വസതിയിൽ‌ ജീവനൊടുക്കിയ നിലയിൽ

> **Lead Summary:** **ന്യൂഡൽഹി: **സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**ന്യൂഡൽഹി: **സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തി.

അമൻ കുമാർ ശർമ്മ(30 )യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ സഹോദരി ഭർത്താവാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ആത്മഹത്യയാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2021 ജൂൺ 19നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്.

പൂണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018ൽ ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവിൽ സിവിൽ, ക്രിമിനൽ വിഭാഗങ്ങളിലായി നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356912/judge-found-dead-at-his-residence-in-delhi-)