---
title: "കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മരണക്കെണിയായി; കോഴിക്കോട് പയ്യോളിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു"
english_title: "A young man who fell into a pothole on the road in Payyoli, Kozhikode, died after being injured."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356890/a-young-man-who-fell-into-a-pothole-on-the-road-in-payyoli-kozhikode-died-after-being-injured"
published_at: "2026-05-02T18:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5eea9c2515_ACCIDENR.jpg"
keywords: []
---

# കുടിവെള്ള പൈപ്പിടാൻ എടുത്ത കുഴി മരണക്കെണിയായി; കോഴിക്കോട് പയ്യോളിയിൽ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു

> **Lead Summary:** **കോഴിക്കോട് : ** റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു . വട്ടക്കുനി ലിബീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് .

## Article Content

**കോഴിക്കോട് : ** റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ യുവാവ് മരിച്ചു . വട്ടക്കുനി ലിബീഷ് ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത് .

പയ്യോളി അങ്ങാടിയിൽ ചരിച്ചിൽ പള്ളിക്ക് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത് . ജലഅതോറിറ്റിയുടെ പൈപ്പ് ലൈൻ ജോലികൾക്കായി എടുത്ത കുഴിയിൽ വീണ സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന കാറിൽ ഇടിക്കുകയായിരുന്നു .

റോഡിൽ പണി നടക്കുമ്പോൾ ഒരു സൈൻ ബോഡോ മറ്റ് മുൻകരുതലോ നടത്തിയില്ലെന്നും റോഡ് സൈഡിൽ മണ്ണ് കുമ്പാരവും കുഴിയും ഉണ്ടായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു . അച്ഛൻ : പരേതനായ വട്ടക്കുനി ഭാസ്ക്കരൻ. അമ്മ : ലില. ഭാര്യ: അഹല്യ, മകൾ: ജാൻവിക, സഹോദരി : ലിബിന, വിനീഷ് മഞ്ഞക്കുളം(സഹോദരി ഭർത്താവ് ). 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356890/a-young-man-who-fell-into-a-pothole-on-the-road-in-payyoli-kozhikode-died-after-being-injured)