---
title: "മണ്ണാർക്കാട് പപ്പട നിർമ്മാണ മെഷീനിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു"
english_title: "Elderly woman dies after being shocked by pappada making machine in Mannarkad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356883/elderly-woman-dies-after-being-shocked-by-pappada-making-machine-in-mannarkad"
published_at: "2026-05-02T17:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5e3fc294b2_DEATH.jpg"
keywords: []
---

# മണ്ണാർക്കാട് പപ്പട നിർമ്മാണ മെഷീനിൽ നിന്ന് ഷോക്കേറ്റ് വയോധിക മരിച്ചു

> **Lead Summary:** **പാലക്കാട്: [ ** കാഞ്ഞിരപ്പുഴ വർമങ്കോട് പപ്പട നിർമ്മാണ മെഷീനിൽ നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു. വർമങ്കോട് സ്വദേശി വത്സലയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ പ്രവർത്തിക്കുന്ന പപ്പട നിർമ്മാണ യൂണിറ്റിലെ മെഷീന് സമീപം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

## Article Content

**പാലക്കാട്: [ ** കാഞ്ഞിരപ്പുഴ വർമങ്കോട് പപ്പട നിർമ്മാണ മെഷീനിൽ നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു. വർമങ്കോട് സ്വദേശി വത്സലയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സ്വന്തം വീട്ടിൽ പ്രവർത്തിക്കുന്ന പപ്പട നിർമ്മാണ യൂണിറ്റിലെ മെഷീന് സമീപം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർത്താവും മകനും നേരത്തെ മരണപ്പെട്ടതിനാൽ വത്സല വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മെഷീനിൽ നിന്നുള്ള വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണാർക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356883/elderly-woman-dies-after-being-shocked-by-pappada-making-machine-in-mannarkad)