---
title: " ലസ്സി ഇനി വേറെ ലെവൽ ...! തേങ്ങയും തൈരും ചേർന്നാൽ ഇത്രയും സ്വാദോ? രണ്ട് മിനിറ്റിൽ തേങ്ങാ ലെസ്സി റെഡി "
english_title: "Coconut lessi recipe "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/356878/coconut-lessi-racipe"
published_at: "2026-05-02T16:51:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5de5da54fe_fd.jpg"
keywords: []
---

#  ലസ്സി ഇനി വേറെ ലെവൽ ...! തേങ്ങയും തൈരും ചേർന്നാൽ ഇത്രയും സ്വാദോ? രണ്ട് മിനിറ്റിൽ തേങ്ങാ ലെസ്സി റെഡി 

> **Lead Summary:** ** **വേനൽച്ചൂടിൽ ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകാൻ വ്യത്യസ്തമായ പാനീയങ്ങൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് തേങ്ങാ ലെസ്സി.കരിക്കിന്റെ വെള്ളവും തേങ്ങാപ്പാലും തൈരും ചേർത്തൊരുക്കുന്ന ഈ പാനീയം നാവിലെ രുചി മുകുളങ്ങളെ ഉണർത്തുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു.**

## Article Content

** **വേനൽച്ചൂടിൽ ശരീരത്തിന് കുളിർമയും ഉന്മേഷവും നൽകാൻ വ്യത്യസ്തമായ പാനീയങ്ങൾ തേടുന്നവർക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് തേങ്ങാ ലെസ്സി.കരിക്കിന്റെ വെള്ളവും തേങ്ങാപ്പാലും തൈരും ചേർത്തൊരുക്കുന്ന ഈ പാനീയം നാവിലെ രുചി മുകുളങ്ങളെ ഉണർത്തുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു.**

അവശ്യ ചേരുവകൾ

തൈര് (കട്ടിയുള്ളത്) – 1 കപ്പ്

തേങ്ങാപ്പാൽ അല്ലെങ്കിൽ ചിരകിയ പുതിയ തേങ്ങ – 1/2 കപ്പ്

തേങ്ങാവെള്ളം (ലെസ്സി നേർപ്പിക്കാൻ) – 1/4 കപ്പ്

പഞ്ചസാര – മധുരത്തിന് ആവശ്യത്തിന്

ഏലയ്ക്കാപ്പൊടി – ഒരു നുള്ള്

ഐസ് ക്യൂബുകൾ – ആവശ്യത്തിന്

ഉണങ്ങിയ തേങ്ങ അരിഞ്ഞത് – ആവശ്യത്തിന്

ബദാം അരിഞ്ഞത് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം**

തൈരും തേങ്ങാപ്പാലും കൂടി മിക്സിയിൽ അടിച്ചെടുക്കുക. രുചി അനുസരിച്ച് പഞ്ചസാര, ഏലയ്ക്കാപ്പൊടി, കുറച്ച് ഐസ് ക്യൂബുകൾ എന്നിവ ചേർക്കുക. ഇനി ഇതുകൂടി കൂട്ടി -2 മിനിറ്റ് നന്നായി യോജിപ്പിക്കുക. ലെസ്സി വളരെ കട്ടിയുള്ളതായി തോന്നുന്നുവെങ്കിൽ, അതിൽ കുറച്ച് തേങ്ങാവെള്ളം ചേർക്കാം. തയ്യാറാക്കിയ തേങ്ങാ ലസ്സി ഒരു ഗ്ലാസിലേക്ക് ഒഴിക്കുക. തേങ്ങാ കഷ്ണങ്ങളോ ഡ്രൈ ഫ്രൂട്ട്സോ കൊണ്ട് അലങ്കരിച്ച് തണുപ്പിച്ച് വിളമ്പുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/356878/coconut-lessi-racipe)