കണ്ണൂർ : ( www.truevisionnews.com ) പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണനെ സന്ദര്‍ശിച്ച് പി വി അന്‍വര്‍. വി കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തിയാണ് പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയത്. വിമത കൂട്ടായ്മ ഉണ്ടാക്കാനുള്ള അന്‍വറിന്റെ ശ്രമത്തിനിടെയാണ് കൂടിക്കാഴ്ച. അര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
എൽഡിഎഫ് മുന്നണി വിട്ടതിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ചേർന്ന അൻവർ, ചുരുങ്ങിയ കാലയളവിനുള്ളിൽ അവിടെനിന്നും രാജിവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അൻവർ നടത്തുന്ന പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്.
സന്ദര്‍ശനം വ്യക്തിപരമാണെന്ന് അന്‍വര്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞു. പിണറായിസ, കുടുംബാധിപത്യ, ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടത്തിന്റെ ഭാഗമായാണല്ലോ കുഞ്ഞികൃഷ്‌ണേട്ടന് ഇവിടെ മത്സരിക്കേണ്ടി വന്നത്. ഒന്നര വര്‍ഷം മുന്‍പ് ഇതേ വിഷയം പറഞ്ഞാണ് ഞാന്‍ ഇടതുപക്ഷത്ത് നിന്ന് ഇറങ്ങി വന്നത്. ഒപ്പം മത്സരിച്ച ഒരു വ്യക്തിയെന്ന നിലയ്ക്കും ഈ ആശയത്തോട് ഒരുമിച്ച് നില്‍ക്കുന്ന വ്യക്തി എന്ന നിലയ്ക്കും സഹോദതുല്യനായി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ കണ്ട് ഒരു ധാര്‍മിക പിന്തുണ കൊടുക്കുക എന്ന ഒറ്റ സദുദ്ദേശ്യത്തോട് കൂടി വന്നതാണ് – അന്‍വര്‍ പറഞ്ഞു.
Content Highlight: PV Anwar visits UDF independent candidate V Kunhikrishnan in Payyannur



































